ഇന്ന്
പ്രസന്നമായ കാലാവസ്ഥ.
വൈദ്യുതിമുടക്കം
ഈരാറ്റുപേട്ട ∙ ചാലമറ്റം, വനിത കന്റീൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ പാലത്തിങ്കൽ തോപ്പ്, വൈഎംഎ റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ മലകുന്നം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ അവാസ്, മാന്നാനം പോസ്റ്റ് ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയ്മനം ∙ പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ പൂർണമായും വൈദ്യുതി മുടങ്ങും.
ഗതാഗതം തടസ്സപ്പെടും
കോട്ടയം ∙ തിരുവഞ്ചൂർ – അയർക്കുന്നം റോഡിൽ അയർക്കുന്നം ജംക്ഷനും തിരുവഞ്ചൂർ ജംക്ഷനും ഇടയിൽ ടാറിങ് ജോലികൾ നടത്തുന്നതിനാൽ ഇന്നുമുതൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റുമാനൂർ റോഡ്സ് ഡിവിഷൻ അസി.
എൻജിനീയർ അറിയിച്ചു.
വീട്ടുകരം അടയ്ക്കാം
പനച്ചിക്കാട് ∙ പഞ്ചായത്ത് 14–ാം വാർഡിലെ വീട്ടുകരം ഇന്നു രാവിലെ 11 മുതൽ 3 വരെ കുഴിമറ്റം പള്ളിക്കവല അങ്കണവാടിയിലും 15, 16 വാർഡുകളിലേത് കുഴിമറ്റം സദനം സ്കൂളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കും.
ഫൊട്ടോഗ്രഫി,വിഡിയോഗ്രഫി കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽപരിശീലന കേന്ദ്രത്തിൽ 31 ദിവസത്തെ ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി സൗജന്യ കോഴ്സ് 14നു തുടങ്ങും. 18–45 വയസ്സ് പ്രായമുള്ളവർക്കു അപേക്ഷിക്കാം.
ബാങ്ക് വായ്പ നൽകാനുള്ള സഹായവും ചെയ്തുകൊടുക്കും.
നേത്ര പരിശോധന ക്യാംപ് ഇന്നും നാളെയും
കുറവിലങ്ങാട് ∙ദേവമാതാ കോളജ്,കോട്ടയം ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ ഇന്നും നാളെയും 10 മുതൽ 3 വരെ മൾട്ടി മീഡിയ ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും.വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
സീനിയർ റിസർച് ഫെലോ
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പതോളജി ഡിവിഷനിൽ സീനിയർ റിസർച് ഫെലോയെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ബോട്ടണി, അഗ്രികൾചർ ബിരുദാനന്തര ബിരുദവും 3 വർഷത്തെ ഗവേഷണ പരിചയവും ഉള്ളവരായിരിക്കണം.
2025 നവംബർ 1ന് 33 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ 12ന് രാവിലെ 9.30ന് പുതുപ്പള്ളി ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ ഓഫ് റിസർച് മുൻപാകെ പ്രായം, വിദ്യാഭ്യാസയോഗ്യത, ഗവേഷണ പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്കായി എത്തണം.
ഫോൺ: 0481 2353311 വെബ് വിലാസം: www.rubberboard.gov.in
അധ്യാപക ഒഴിവ്
കോട്ടയം ∙ ബിസിഎം കോളജിൽ സുവോളജി, മാത്തമാറ്റിക്സ് എയ്ഡഡ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തവരാണ് അപേക്ഷിക്കേണ്ടത്.
ബയോഡേറ്റ 10ന് 4ന് മുൻപ് അയയ്ക്കണം. ഫോൺ: 0481 2562171.
വെബ് വിലാസം: [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

