ഗതാഗതം നിരോധിച്ചു:
വെച്ചൂച്ചിറ ∙ പഞ്ചായത്തിലെ എൻഎസ്എസ് റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ 21 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
കോഴഞ്ചേരി ∙ സെന്റ് തോമസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും അപേക്ഷയും സഹിതം 14ന് 10ന് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ഓഫിസിൽ സ്കൂൾ മാനേജരുടെ മുൻപാകെ അഭിമുഖത്തിൽ പങ്കെടുക്കാം.
കൗൺസിലർ നിയമനം
പത്തനംതിട്ട∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള ലൈംഗിക ഗാർഹിക പീഡന/ സ്ത്രീധന പീഡനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഫലപ്രദമായി ചെറുക്കുന്നതിനും അതിജീവിതർക്ക് നിയമം അനുശാസിക്കുന്ന പ്രതിവിധി ലഭ്യമാക്കുന്നതിനും ജില്ലകളിൽ വനിതാ സെല്ലിന് കീഴിൽ ഫാമിലി വുമൻ കൗൺസിലർമാരെ നിയമിക്കുന്നു.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുളളവരിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വേതനം 17000 രൂപ.
12ന് മുൻപ് അപേക്ഷ നൽകണം. വിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫിസ്, പത്തനംതിട്ട.
ഫോൺ: 0468 2222630.
ചുരുക്കപട്ടിക
പത്തനംതിട്ട∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹെസ്കൂൾ ടീച്ചർ (മലയാളം, കാറ്റഗറി നമ്പർ 601/2024), ഹെസ്കൂൾ ടീച്ചർ (മലയാളം, ബൈ ട്രാൻസ്ഫർ, കാറ്റഗറി നം. 476/2024) തസ്തികകളുടെ ചുരുക്കപട്ടിക നിലവിൽ വന്നതായി ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു.
0468 2222665.
ജലവിതരണംമുടങ്ങും
തിരുവല്ല ∙ പുതിയതായി കമ്മിഷൻ ചെയ്ത ട്രാൻസ്ഫോമറിനു സാങ്കേതിക തകരാറുമുലം കെഎസ്ഇബി എച്ച്ടി ലൈൻ ചാർജ് ചെയ്യാൻ സാധിക്കാത്തതിനാൽ കാറ്റോട് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് തടസ്സപ്പട്ടു. അതിനാൽ തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭകളിലെയും പെരിങ്ങര, നെടുമ്പ്രം, കവിയൂർ, കുന്നന്തനം, എടത്വ, തലവടി, വെളിയനാട് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധ ജല വിതരണം ഇന്നു മുതൽ 2 ദിവസത്തേക്ക് മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

