ആലപ്പുഴ∙ ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളെയും അവശ്യസർവീസായി പരിഗണിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് അവശ്യ സർവീസുകളിലെ ജീവനക്കാരെ ഒഴിവാക്കണമെന്നു നിർദേശിച്ചുള്ള ഉത്തരവിലാണ് ബവ്റിജസ് കോർപറേഷന്റെ ഒൗട്ട്ലെറ്റിലെയും വെയർഹൗസിലെയും ജീവനക്കാരെ ഒഴിവാക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്.
അവശ്യസർവീസുകളായ ആരോഗ്യം, പൊലീസ്, അഗ്നിരക്ഷാസേന, എക്സൈസ്, വനം, മോട്ടർ വാഹനവകുപ്പ് എന്നിവിടങ്ങളിലെ യൂണിഫോം ജീവനക്കാർ, കെഎസ്ആർടിസിയിലെയും കെഎസ്ഇബിയിലെയും മിനിസ്റ്റീരിയൽ ജീവനക്കാർ ഒഴികെയുള്ളവർ, ജിഎസ്ടി വകുപ്പിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരെ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ തൃശൂർ ജില്ലയിലുള്ള 2 വെറ്ററിനറി ആശുപത്രികളിലെയും വയനാട് പൂക്കോട് ടീച്ചിങ് വെറ്ററിനറി ക്ലിനിക്കൽ കോംപ്ലക്സിലെയും ക്ലിനിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കണം.
കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക് ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

