പത്തനംതിട്ട ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ, 200 മീറ്ററിൽ ഓട്ടത്തിൽ റെക്കോർഡോടെ സ്വർണം നേടിയ കായികതാരം ദേവനന്ദയുടെ അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിജയകരമായി നടന്നു.
കഠിനമായ വയറുവേദന ഉണ്ടായിട്ടും വേദന സംഹാരികളുടെ സഹായത്തോടെയാണു ദേവനന്ദ മത്സരത്തിൽ പങ്കെടുത്തത്.
തുടർന്നുള്ള പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിക്കുകയും സ്പോർട്സ് ഈസ് മൈ ലൈഫ് അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ മുഖേന ദേവനന്ദയെ പരുമല ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ജനറൽ ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ.അൻസാറിന്റെ നേതൃത്വത്തിൽ ദേവനന്ദയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ദേവനന്ദയെ ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദേവനന്ദയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുത്ത വിഷയം അസോസിയേഷൻ ഭാരവാഹികളായ വി.എസ്.എം.അനിൽകുമാർ, രഞ്ജിത്ത് മഹേശ്വരി, ജിഷ്കുമാർ എന്നിവർ മുഖേന ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും തുടർന്നു ഹോസ്പിറ്റൽ സിഇഒ ഫാ.എം.സി.പൗലോസ്, ദേവനന്ദയുടെ ചികിത്സാച്ചെലവുകൾ ഓർത്തഡോക്സ് സഭയുടെ ‘സ്നേഹസ്പർശം’ ചികിത്സാ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയുമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

