സംസ്ഥാനത്തെ ചിൽഡ് ആൻഡ് ഫ്രോസൻ ഫൂഡ് വ്യാപാരരംഗത്ത് വലിയ മാറ്റങ്ങൾക്ക് രൂപംനൽകുന്ന പദ്ധതിയുമായി ദക്ഷിണേന്ത്യയിലെ പ്രമുഖ ഫ്രോസൻ ഫൂഡ് വിതരണശൃംഖലയായ വജ്രം. ഗ്രാമീണമേഖലകളിലേക്ക് കൂടി വജ്രം ചുവടുവയ്ക്കുമ്പോൾ നിരവധിപേർക്ക് പുത്തൻ ബിസിനസ് അവസരങ്ങളും തൊഴിൽമാർഗങ്ങളുമാണ് സ്വന്തമാകുന്നത്.
പദ്ധതി സജ്ജമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഗ്രൗണ്ട്-ലെവൽ ഫ്രോസൻ ഫൂഡ് വിതരണശൃംഖലയായി വജ്രം മാറും.
ഗ്രാമങ്ങളിൽ ചിൽഡ് ആൻഡ് ഫ്രോസൻ ഫൂഡ് ഉൽപന്നങ്ങളെക്കുറിച്ച് അവബോധം വളർത്തുക, വനിതകളുടെ അടുക്കള ജോലികൾ കൂടുതൽ ആയാസരഹിതമാക്കുന്ന ഫൂഡ് മെനു തയ്യാറാക്കാൻ ഗ്രാമീണ ജനതയെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യമെന്നും പ്രാരംഭഘട്ട പ്രവർത്തനം ആരംഭിച്ചെന്നും മാനേജിങ് ഡയറക്ടർ മുഹമ്മദ് സബീൽ പറഞ്ഞു.
ആദ്യപടിയായി പൂർണമായും ആധുനിക രീതിയിൽ തയാറാക്കിയ സ്ലോട്ടർ യൂണിറ്റുകളിൽ നിന്നുള്ള ഫ്രഷ് ചിൽഡ് ചിക്കൻ മീറ്റ് ഇനങ്ങളും മത്സ്യവും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തും.
പുറമേ, ഫ്രോസൻ സ്നാക്സ് ഐറ്റങ്ങളായ ഫ്രഞ്ച് ഫ്രൈസ്, നഗേറ്റ്സ്, ബർഗർ പാറ്റിസ്, ബട്ടർ, ചീസ് പോലുള്ള ഡയറി ഇനങ്ങൾ, ഗ്രീൻ പീസ് സ്വീറ്റ് കോൺ, കട്ട് വെജിറ്റബിൾസ് തുടങ്ങിയവയും നേരിട്ട് വീടുകളിലെത്തും.
രണ്ടാംഘട്ടത്തിൽ ‘അടുപ്പ് ഇല്ലാത്ത അടുക്കള’ എന്ന ആശയത്തോടെ ഉച്ചഭക്ഷണം മുതൽ എല്ലാ ഭക്ഷ്യവസ്തുക്കളും നേരിട്ട് വീടുകളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ റീഫർ വാഹനങ്ങളും ഒരുക്കും.
ഫ്രോസൻ ഫൂഡ് വിതരണ രംഗത്ത് ആദ്യമായാണ് എൻഡ്-കസ്റ്റമറിൽ എത്തുംവരെ താപനില നിലനിർത്തി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സംരംഭം.
പദ്ധതിയുടെ ഭാഗമായുള്ള വിതരണ ശൃംഖല ഫ്രാഞ്ചൈസി മോഡലിലായിരിക്കും. ഓരോ പഞ്ചായത്തും കേന്ദ്രികരിച്ച് പ്രാദേശിക തലത്തിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വജ്രത്തിന്റെ റീട്ടെയ്ൽ ഫ്രാഞ്ചൈസിയുടെ ഭാഗമാകാം.
ഇവർക്ക് സാങ്കേതിക പിന്തുണയും ഉൽപന്ന ലഭ്യതയും വജ്രം ഉറപ്പുവരുത്തും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് റൂട്ട് അടിസ്ഥാനത്തിലാണ് ഫ്രാഞ്ചൈസി ക്ഷണിക്കുന്നത്.
മൾട്ടി യൂണിറ്റായി പഞ്ചായത്തുതലത്തിൽ ഫ്രാഞ്ചൈസി ഓപ്പറേറ്റ് ചെയ്യാനും അവസരമുണ്ട്.
കഴിഞ്ഞ 5 വർഷമായി ഫ്രോസൻ ഫൂഡ് രംഗത്തുള്ള പ്രവർത്തനപരിചയമാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഫ്രോസൻ ഫൂഡിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വനിതകളെ പ്രാപ്തരാക്കാൻ ഈ ഉദ്യമത്തിനാകും.
നിലവിൽ വജ്രം കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിതരണശൃംഖല വ്യാപിപ്പിച്ചിട്ടുണ്ട്. മികച്ച റിഫർ വെഹിക്കിൾ ട്രാസ്പോർട്ടിങ് സംവിധാനവും കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുമാണ് വജ്രത്തിന്റെ സവിശേഷത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

