റെയിൽവേ ഗേറ്റ് അടച്ചിടും;
കൊല്ലം ∙ പരവൂരിനും വർക്കലയ്ക്കും ഇടയിലുള്ള ഇടവ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നു രാവിലെ 8 മുതൽ നാളെ രാവിലെ 6 വരെ അടച്ചിടും.
കോഷൻ ഡിപ്പോസിറ്റ്
കൊട്ടിയം ∙ എംഎംഎൻഎസ്എസ് കോളജിൽ 2023–25 കാലയളവിൽ പഠനം പൂർത്തിയാക്കിയ യുജി, പിജി വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ 1 മാസത്തിനകം തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അഭിമുഖം
കൊല്ലം ∙ കോർപറേഷൻ പരിധിയിലെ ഉളിയക്കോവിൽ യുപിഎച്ച്സിൽ ഒഴിവുള്ള സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്നു രാവിലെ 11ന് കോർപറേഷൻ ഓഫിസിൽ അഭിമുഖം നടക്കും. പ്രായപരിധി 40 വയസ്സ്.
സ്റ്റാഫ് നഴ്സ് തസ്തികയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎസ്സി / ജനറൽ നഴ്സിങ് യോഗ്യതയുള്ളവർക്കും ഫാർമസിസ്റ്റ് തസ്തികയിൽ അംഗീകൃത സർവകലാശാലയിൽ നിന്നു ബിഫാം / ഡിഫാം ബിരുദം .
അധ്യാപക ഒഴിവ്
തെന്മല ∙ ഒറ്റക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപക ഒഴിവിൽ നാളെ രാവിലെ 10നു മുഖാമുഖം നടത്തും.
ഓയൂർ ∙ കരിങ്ങന്നൂർ ഗവ. യുപി സ്കൂളിൽ യുപി എസ്ടി ഒഴിവിലേക്ക് താൽക്കാലിക ഒഴിവുണ്ട്.
നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.
കെയർടേക്കർ ഒഴിവ്
എഴുകോൺ ∙ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ഓഡിറ്റോറിയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നതിന് ഇന്റർവ്യൂ നാളെ രാവിലെ 10നു നടക്കും. 7–ാം ക്ലാസ് യോഗ്യതയുള്ള 50 വയസ്സിൽ കവിയാത്ത ശാരീരികക്ഷമത ഉള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.
ഫോൺ – 0474–2482300.
മോണ്ടിസോറിഅധ്യാപകപരിശീലനകോഴ്സുകൾ
കൊല്ലം ∙ നാഷനൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്കു വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്കു ചേരാവുന്ന 5 കോഴ്സുകളുണ്ട്.
സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി ഡയറക്ട്രസ് എന്നിവയാണു കോഴ്സുകൾ. പ്രായപരിധിയില്ല.
9846808283.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന് അപേക്ഷിക്കാം. ഫോൺ: 9495999693.
ഹെൽപ് ഡെസ്ക്
കൊല്ലം∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിനു സമീപം ഹെൽപ് ഡെസ്ക് തുറന്നു. നമ്പർ: 94962 53672 (വാട്സാപ്).
ഒഴിവ്
കൊല്ലം∙പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ സൈറ്റ് സൂപ്പർവൈസറുടെ (സിവിൽ) ഒഴിവുണ്ട്.
10ന് മുൻപായി മാനേജിങ് ഡയറക്ടർ, കെപിഎച്ച്സിസി, സിഎസ്എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം– 695033 എന്ന വിലാസത്തിൽ അയയ്ക്കണം.ww.kphccltd.kerala.gov.in 047102302204.
ജില്ലാ കരാട്ടെ ചാംപ്യൻഷിപ് 15നും 16നും
കൊല്ലം∙ജില്ലാ കരാട്ടെ അസോസിയേഷൻ നടത്തുന്ന ജില്ലാ കരാട്ടെ ചാംപ്യൻഷിപ് 15നും 16നും കൊല്ലം എസ്എൻ വനിതാ കോളജിൽ നടത്തും. 15ന് രാവിലെ 9.30ന് എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 5 വരെ റജിസ്ട്രേഷൻ ചെയ്യാം.
8137050746.
ആഹ്ലാദപ്രകടനം നാളെ
കൊല്ലം ∙ റബറിന്റെ താങ്ങുവില 200 രൂപയായി ഉയർത്തിയ നടപടിയെ പിന്തുണച്ച് എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും നാളെ ആഹ്ലാദ പ്രകടനം നടത്തുമെന്നു കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു, സെക്രട്ടറി സി.ബാൾഡുവിൻ എന്നിവർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

