തലശ്ശേരി ∙ പതിറ്റാണ്ടുകളോളം ഇന്ത്യൻ കളിക്കളങ്ങളെ ത്രസിപ്പിച്ച ഫുട്ബോൾ താരം പ്രേംരാജ് ഗോവിന്ദ് ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് വിടവാങ്ങി. ഫുട്ബോളിനെ പ്രാണവായുപോലെ കൊണ്ടുനടന്ന താരം ജീവിതത്തിന്റെ അവസാനകാലത്ത് അനുഭവിച്ച കഷ്ടപ്പാടുകൾ കായിക രംഗത്തുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെ ഫുട്ബോളിനെ പ്രണയിച്ചതായിരുന്നു പ്രേംരാജ്. സഹോദരൻ പ്രസന്നനും ഫുട്ബോൾ താരമായിരുന്നു.
കോഴിക്കോട്ടെ ഗോവിന്ദൻ ഡ്രൈവറുടെയും തലായിലെ വളപ്പിൽ ലക്ഷ്മിയമ്മയുടെയും മകനായ പ്രേംരാജ് കണ്ണൂർ സ്പിരിറ്റഡ് യൂത്തിനും ലക്കി സ്റ്റാറിനുംവേണ്ടി ജഴ്സിയണിഞ്ഞു.
വൈകാതെ മുംബൈയിലേക്കു വണ്ടി കയറി. അവിടെ വെസ്റ്റേൺ റെയിൽവേയ്ക്കുവേണ്ടി കളിച്ചു.
മുഹമ്മദൻസിനും സെഞ്ചുറി റയേൺസിനും ഓർക്കേ മിൽസിനും വേണ്ടി ബൂട്ടണിഞ്ഞു. മഹാരാഷ്ട്രയ്ക്കുവേണ്ടി സന്തോഷ് ട്രോഫിയിൽ രണ്ടുതവണ കളിച്ചു.
മികച്ച മിഡ്ഫീൽഡർ എന്ന നിലയിൽ ഗോൾ വലകളെ കുലുക്കിയ പ്രേംരാജ് 1978ൽ ആണ് ജൂനിയർ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2002ൽ ഓർക്കെ മിൽസിനോട് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങി.
നാട്ടിൽ വെറ്ററൻസ് ടീമിൽ അംഗമായി.
തലശ്ശേരി റോവേഴ്സ് ക്ലബ്ബിന്റെ പരിശീലകനായി. ദീർഘകാലം തലശ്ശേരി മൈതാനത്ത് കുട്ടികൾക്ക് പരിശീലനം നൽകിയ പ്രേംരാജിനെ ശാരീരികാവശതകൾ പിടികൂടിയതോടെ കളിക്കളത്തിൽനിന്ന് മടങ്ങി.
അതോടെ ജീവിതവും ദുരിതപൂർണമായി. പിഎഫ് പെൻഷനായി ലഭിക്കുന്ന 1080 രൂപയും സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയുമായിരുന്നു ഏകവരുമാനം. തനിച്ചായ പ്രേംരാജ് വാടക ക്വാർട്ടേഴ്സിലായിരുന്നു കഴിഞ്ഞിരുന്നത്.
പെൻഷൻ ഒരു മാസത്തെ മരുന്നിനുപോലും തികയാതെവന്നതോടെ അസ്സുവും സന്തോഷും കൃഷ്ണകുമാറും കെ.എം.എസ്.ബാബുവും ബാബുരാജും ഉൾപ്പെടെയുള്ള സുഹൃത്തുക്കളായിരുന്നു ആശ്വാസം.
-രോഗം കലശലായതോടെ അഗതി മന്ദിരത്തിന്റെ തണലിലേക്ക് മാറാൻ പ്രേംരാജ് സമ്മതിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷന്റെയും കെ.വി.ഗോകുൽദാസിന്റെയും സഹായത്തോടെ സമരിറ്റൻ ഹോമിലേക്ക് മാറ്റി.
സിസ്റ്റേഴ്സിന്റെ പരിചരണത്തിലായിരുന്നു ഏതാനും മാസങ്ങളായി. ഇന്നലെ വിടചൊല്ലി.
മുൻ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരം പ്രേംരാജ് ഗോവിന്ദ് അന്തരിച്ചു
തലശ്ശേരി ∙ മുൻ ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരം തലായിവളപ്പിൽ ഹൗസിൽ പ്രേംരാജ് ഗോവിന്ദ് (74) അന്തരിച്ചു.
മൃതദേഹം ഇന്ന് 9.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊണ്ടുവരും. സംസ്കാരം 11ന് തലായിലെ സമുദായ ശ്മശാനത്തിൽ. ഫുട്ബോൾ കളിക്കളങ്ങളെ ത്രസിപ്പിച്ച മിഡ്ഫീൽഡറാണ്.
മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച പ്രേംരാജ് കൊൽക്കത്ത മുഹമ്മദൻസിനുവേണ്ടിയും ബൂട്ടുകെട്ടി. കണ്ണൂർ സ്പിരിറ്റഡ് യൂത്സ്, ലക്കിസ്റ്റാർ, വെസ്റ്റേൺ റെയിൽവേസ്, സെഞ്ചറി റയോൺസ്, മുംബൈ ഓർക്കേ മിൽസ് എന്നിവർക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയതിനപ ശേഷം തലശ്ശേരി റോവേഴ്സ് ക്ലബ്ബിന്റെ പരിശീലകനായി. ഭാര്യ: രാഗിണി.
മകൻ: കരൺ. സഹോദരങ്ങൾ: ലില്ലി, പ്രസില, പ്രേമ, ഷീല, പരേതരായ പ്രസന്നൻ (മുൻ ഇന്ത്യൻ ഫുട്ബോൾ താരം), മോഹനൻ, ബാബു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

