തൊടുപുഴ ∙ ഇടുക്കി സബ് കലക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ, അഞ്ചിരിയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇഞ്ചിയാനി ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ നടത്തിയ പരിശോധനയിൽ, സാധുവായ പാസ് ഇല്ലാതെയും അനുവദനീയമായ ഭാരപരിധിയിൽ കൂടുതലായും ക്വാറി ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന ലോറികൾ ശ്രദ്ധയിൽപെട്ടു.
ക്വാറിയിൽ ശരിയായ അളവുതൂക്ക സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപന്നങ്ങൾ നൽകിയിരുന്നത്. ഇത് നിയമ വിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.
നിയമലംഘനം നടത്തിയ വാഹനങ്ങൾക്കു പിഴ ചുമത്തുന്നതിനും കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, ഭൂമി കൈവശ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട
ജില്ലാ ജിയോളജിസ്റ്റ്, വില്ലേജ് ഓഫിസർമാർ, പൊലീസ് അധികാരികൾ എന്നിവർക്കു സബ് കലക്ടർ കൈമാറി.സർക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ക്വാറി പ്രവർത്തനങ്ങൾക്കും ധാതുഗതാഗതത്തിനും മേൽ കർശനമായ നിരീക്ഷണം ജില്ലയിൽ തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

