നീലേശ്വരം ∙ പശ്ചാത്തല മേഖലയിലെ വികസന പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് സർവകാല റെക്കോർഡ് നേടിയിരിക്കുകയാണ് എന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവകാശപ്പെട്ടു.നീലേശ്വരം നഗരസഭയിലെ മുണ്ടേമ്മാട് പാലം നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപഴ്സൻ
ടി.വി.ശാന്ത, നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കെ.പി.രവീന്ദ്രൻ, പി.കുഞ്ഞിരാമൻ, ടി.സുഭാഷ്, എക്സിക്യൂട്ടീവ് എൻജിനീയർമാരായ എം.സജിത്ത്, കെ.രാജീവൻ, അസിസ്റ്റന്റ് എൻജിനീയർ സബിൻ, ടി.കെ.അനീഷ്, സി.രാഘവൻ, റസാഖ് പുഴക്കര, ദിലീപ് മേടയിൽ, സാഗർ ചാത്തമത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

