മീനങ്ങാടി ∙ പട്ടാപ്പകൽ സ്കൂൾ വളപ്പിലും ടൗണിലും കാട്ടുപന്നിയിറങ്ങി വിദ്യാർഥികളെയും നാട്ടുകാരെയും ഓടിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന മധുകൊല്ലി മടയിൽവളപ്പിൽ അബ്ദുല്ലയ്ക്കു പരുക്കേറ്റു. 54ൽ ഇന്നലെ രാവിലെ പത്തരയോടെയാണു കാട്ടുപന്നി ഇറങ്ങിയത്. സ്കൂളിലും ദേശീയ പാതയോരത്തും വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലൂടെയും ഒാടിയ കാട്ടുപന്നി പ്രദേശത്ത് ഏറെനേരം പരിഭ്രാന്തി പരത്തി. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സ്കൂൾ വളപ്പിലാണു പന്നിയെ ആദ്യം കണ്ടത്.
ക്ലാസ് റൂമിന്റെ പുറത്തുണ്ടായിരുന്ന വിദ്യാർഥികളെയെല്ലാം പന്നി ഓടിച്ചു.
പിന്നാലെ ദേശീയപാതയിലിറങ്ങി. ഇതിനിടെയാണ് അബ്ദുല്ലയെ ആക്രമിച്ചത്.
സമീപത്തെ ടൂറിസ്റ്റ് ഹോമിലേക്കു കയറിയ കാട്ടുപന്നി സ്ഥാപനത്തിന്റെ ചില്ലു തകർത്തു. ഏറെനേരം അതിക്രമം കാണിച്ച കാട്ടുപന്നി നാട്ടുകാർക്കു നേരെയും തിരിഞ്ഞു. അതിനുശേഷം സ്കൂളിന്റെ പിറകിലെ റോഡിലേക്കിറങ്ങി കാപ്പിത്തോട്ടത്തിലേക്കു കയറിപ്പോയി.
വിദ്യാർഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാതയിലാണു കാട്ടുപന്നിയെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

