ഹരിപ്പാട് ∙ സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർ തിരക്കിൽപെട്ട് വലയുന്നു. മണിക്കൂറുകളോളം വരിയിൽ നിന്നാണ് പലരും പെൻഷൻ വാങ്ങുന്നത്.
തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതും ആവശ്യത്തിനു സൗകര്യമില്ലാത്തതുമാണ് ഈ ദുരിതത്തിനു കാരണം. രാവിലെ എത്തി ക്യൂവിൽ നിന്ന് ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന ടോക്കനുമായി കാത്തുനിൽക്കണം.ട്രഷറിയുടെ അകത്തും പുറത്തുമായി വലിയ തിരക്കാണ്.
എല്ലാവർക്കും ഇരിക്കാൻ സംവിധാനമില്ല. പ്രായം മൂലമുള്ള അവശതയാൽ അധികസമയം നിൽക്കാൻ ബുദ്ധിമുട്ടുള്ളവരും കേൾവി കുറവുള്ളവരുമുണ്ട്.
തിരക്കും ബഹളവുമായതിനാൽ ഉദ്യോഗസ്ഥൻ ടോക്കൺ നമ്പർ വിളിക്കുന്നതു പലർക്കും കേൾക്കാൻ കഴിയാറില്ല.
അതിനാൽ കസേരകളിൽ ഇരിക്കാതെ കൗണ്ടറിനു മുന്നിൽ നിൽക്കാൻ നിർബന്ധിതരാകുകയാണ് പലരും.ഉദ്യോഗസ്ഥൻ പരമാവധി ഉച്ചത്തിൽ ടോക്കൺ നമ്പർ വിളിച്ചാലും വലിയ പ്രയോജനമില്ല.ടോക്കൺ നമ്പർ തെളിയുന്ന മെഷീനും കൗണ്ടറിൽ മൈക്രോ ഫോൺ സംവിധാനവും ഏർപ്പെടുത്തിയാൽ പെൻഷൻകാർക്ക് വലിയ പ്രയോജനമാകും നടപടി സ്വീകരിക്കണമെന്നാണ് പെൻഷൻകാരുടെ ആവശ്യം.ഹരിപ്പാട് സബ് ട്രഷറിയിൽ മാസത്തിന്റെ ആദ്യ ആഴ്ചകളിൽ സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർക്കാണ് ദുരിതം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

