ചവറ∙ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു നാല് സിപിഐ മന്ത്രിമാർ നൽകിയ കത്ത് പുറത്ത് വിടാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. യുഡിഎഫ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം നടയ്ക്കാവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എംഎ ബേബി അടക്കമുള്ള നേതാക്കളുടെ പരോക്ഷമായ പിന്തുണയോടെയാണ് സിപിഐ നിലപാട് കടുപ്പിച്ചത്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം എന്ന പൊള്ളയായ കള്ളത്തരത്തിനു എതിരെ ദരിദ്ര വിഭാഗങ്ങളായ സാധാരണക്കാർ തന്നെ മറുപടി നൽകുമെന്നും ഷിബു പറഞ്ഞു.
യുഡിഎഫ് ചെയർമാൻ ഡി.കെ.അനിൽകുമാർ അധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ആർഎസ്പി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ഒ.ബിജു കുമാർ, ദിലീപ് കൊട്ടാരം, ജോസ് വിമൽരാജ്, കെ.പ്രഭാകരൻ പിള്ള, ചവറ ഹരീഷ്കുമാർ, സി.ആർ.സുരേഷ്, സജുമോൻ, എൽ.ജസ്റ്റസ്, വൈ.വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ദളവാപുരത്ത് നിന്നും ആരംഭിച്ച യാത്ര ഡിസിസി ഉപാധ്യക്ഷൻ ആർ.അരുൺരാജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജനപ്രതിനിധികൾ, പ്രവർത്തകർ, നേതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്രയിൽ അണിനിരന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

