നെടുമങ്ങാട് ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 89 കോടി രൂപ ചെലവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന അഞ്ച് നില കെട്ടിടത്തിന്റെ ടെൻഡർ തുറന്നു. ജെയിൻ ബിൽഡേഴ്സിന് ആണ് കരാർ ലഭിച്ചത്.5 നിലകളിലായി 10,950 ചതുരശ്ര അടി വിസ്തീർണത്തിൽ ആണ് കെട്ടിട
നിർമാണം. എച്ച്എൽഎൽ ഇൻഫ്രാടെക് ഏജൻസിക്ക് ആണ് നിർവഹണ ചുമതല.
പുതിയ 5 നില കെട്ടിടത്തിന്റെ നിർമാണത്തിനായി കാഴപ്പഴക്കം ഉള്ളത് ഉൾപ്പെടെ ചെറുതും വലുതുമായ 12 മന്ദിരങ്ങൾ പൊളിച്ചു മാറ്റേണ്ടതുണ്ട്. ഇതിൽ 9 കെട്ടിടങ്ങൾ പൊളിക്കാൻ അനുമതി ആയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇവ പൊളിച്ചു മാറ്റുമ്പോൾ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 4.26 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടം ഇൗ മാസം 20ന് പ്രവർത്തന സജ്ജമാകും.
∙ കെട്ടിടത്തിൽ
∙ ഗ്രൗണ്ട് നിലയിൽ ക്യാഷ്വാലിറ്റിയും ഒപി റജിസ്ട്രേഷൻ കൗണ്ടറും
∙ഒന്നാം നിലയിൽ 14 ഒപി വിഭാഗങ്ങളും പ്രൊസീഡേഴ്സ് റൂമും, ഡോക്ടേഴ്സ് കൺസൾട്ടിങ് മുറികളും
∙രണ്ടാം നിലയിൽ ഡയാലിസിസ് കിടക്കകളും, കീമോപതി എൻഡോസ്കോപ്പി ഫിസിയോ തെറപ്പി വിഭാഗങ്ങളും
∙മൂന്നാം നിലയിൽ ഐപി കിടക്കകൾ 56 എണ്ണം സജ്ജീകരിക്കാൻ കഴിയും.
∙നാലാം നിലയിൽ സ്റ്റാഫ് റൂം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

