ചാലക്കുടി ∙ കേരളപ്പിറവിയുടെ വാർഷികത്തോടനുബന്ധിച്ചു ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകൾ നടത്തുന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേശ്വരൻ അധ്യക്ഷത വഹിച്ചു.
വാഴച്ചാൽ ഡിഎഫ്ഒ ഐ.എസ്.സുരേഷ്ബാബു, എഴുത്തുകാരി ഡോ.ബി.പാർവതി, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ പി.ഡി.രതീഷ്, ജോബിൻ ജോസഫ്, സി.സുമേഷ്, വാഴച്ചാൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് എം.കെ.സതീശൻ, ചാലക്കുടി ഡിവിഷൻ ജൂനിയർ സൂപ്രണ്ട് എൻ.ഒ.ഷാജു എന്നിവർ പ്രസംഗിച്ചു.
പുസ്തകപ്രദർശനവും ജീവനക്കാർക്കായുള്ള മത്സരങ്ങളും നടത്തി.
7നു ഉച്ചതിരിഞ്ഞു സമാപന സമ്മേളനം സംവിധായകനും തിരക്കഥാകൃത്തുമായ കെ.അഭയകുമാർ ഉദ്ഘാടനം ചെയ്യും. കവിയും എഴുത്തുകാരനുമായ സോബിൻ മഴവീട് ആധുനിക മലയാള സാഹിത്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

