തലനാട് ∙ ഇല്ലിക്കൽക്കല്ല് റോഡിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപെട്ട് 8 പേർക്കു പരുക്ക്. ആലപ്പുഴ സ്വദേശികളായ ഫായിസ് മുഹമ്മദ് (19), മുഹമ്മദ് അബ്ദുൽ ഖാദർ (19), അർജുൻ കൃഷ്ണൻ (19), മുഹമ്മദ് ഷാഫി (19), മുഹമ്മദ് യാസിം (19), മുഹമ്മദ് റിഫാൻ (19), അൽഫനാൻ (19), മുഹമ്മദ് ബർദാൻ (19) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ആലപ്പുഴയിൽ നിന്ന ഇല്ലിക്കൽക്കല്ല് സന്ദർശിക്കാൻ എത്തിയ 8 പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം 2 മണിയോടെ റോഡിൽ നിന്നു തെന്നി മാറി 50 അടിയോളം താഴേക്കു പതിക്കുകയായിരുന്നു. നാട്ടുകാരും തലനാട് പഞ്ചായത്ത് അംഗങ്ങളും തീക്കോയി കെഎസ്ഇബി ജീവനക്കാരും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

