പരുമല ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പദയാത്രാ സംഘങ്ങൾ എത്തിത്തുടങ്ങിയതോടെ പരുമല ഭക്തിസാന്ദ്രമായി. പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർഥാടന പദയാത്ര സംഘങ്ങൾ ഇന്നലെ മുതൽ പരുമല കബറിടത്തിലേക്ക് എത്തിത്തുടങ്ങി.
പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള പദയാത്ര സംഘം ഇന്നലെ വൈകിട്ടോടെ എത്തി.ഇന്ന് 3ന് തീർഥാടന വാരാഘോഷ സമാപനവും തീർഥാടക സംഗമവും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. പരിസ്ഥിതി സാമൂഹിക പ്രവർത്തക മേധ പട്കർ മുഖ്യ സന്ദേശം നൽകും.
വൈകിട്ട് 6ന് പെരുന്നാൾ സന്ധ്യാ നമസ്കാരം. 8ന് ശ്ലൈഹിക വാഴ്വ്, 8.15ന് ആയിരങ്ങൾ പങ്കെടുക്കുന്ന റാസ.പെരുന്നാൾ ദിനമായ നാളെ കുർബാനയ്ക്ക് പുലർച്ചെ 3ന് ഏബ്രഹാം മാർ സ്തേഫാനോസും 6.15ന് ഡോ.യാക്കോബ് മാർ ഐറേനിയസും കാർമികത്വം വഹിക്കും.
8.30ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30ന് ശ്ലൈഹിക വാഴ്വ്, 11.30ന് നേർച്ച സദ്യ, 12ന് എംജിഒസിഎസ്എം സമ്മേളനം, 2ന് റാസ, 3ന് കൊടിയിറക്ക്.
ആത്മീയ വളർച്ചയ്ക്ക് പ്രാർഥനാ ജീവിതം അനിവാര്യം: മാർ ക്രിസോസ്റ്റമോസ്
പരുമല ∙ ആത്മീയ വളർച്ചയ്ക്ക് പ്രാർഥനാ ജീവിതം അനിവാര്യമാണെന്ന് ഡോ.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി.
മാത്യു അധ്യക്ഷത വഹിച്ചു. ഗായിക നിത്യ മാമ്മൻ മുഖ്യാതിഥിയായിരുന്നു.
ഒസിവൈഎം യുവജന മാസികയുടെ പരുമല പെരുന്നാൾ സ്പെഷൽ എഡിഷൻ പ്രകാശനവും പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്സില കാൻസർ ചികിത്സാ സഹായനിധി വിതരണവും,
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ പെരുന്നാൾ പതിപ്പ് പ്രകാശനവും ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിച്ചു. സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, കേന്ദ്ര യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ രഞ്ജു എം.ജോയി, കേന്ദ്ര റീജനൽ സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളിൽ, ഫാ.എൽവിൻ തോമസ്, ഫാ.അജി ഗീവർഗീസ്, ഫാ.ബിബിൻ മാത്യു, അബി ഏബ്രഹാം കോശി, നിബിൻ നല്ലവീട്ടിൽ, അപ്രേം കുന്നിൽ, റെനോജ് ജോർജ് എന്നിവർ പ്രസംഗിച്ചു.
പരുമലയിൽ ഇന്ന്
6.00– കുർബാന (ചാപ്പലിൽ): ഗീവർഗീസ് മാർ പക്കോമിയോസ്.
8.00– മൂന്നിൻമേൽ കുർബാന:ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്. 2.30– തീർഥാടന വാരാഘോഷ സമാപന സമ്മേളനം: ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മുഖ്യപ്രഭാഷണം മേധ പട്കർ.
6.00– പെരുന്നാൾ സന്ധ്യാനമസ്കാരം. 7.00– അനുസ്മരണ പ്രഭാഷണം: ഡോ.
ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. 8.00– ശ്ലൈഹിക വാഴ്വ്.
8.15– റാസ. 9.45– ഭക്തിഗാനാർച്ചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

