ആര്യനാട്∙ പിതാവിനൊപ്പം സഞ്ചരിച്ച പത്താം ക്ലാസ് വിദ്യാർഥിനിയുടെ അപകട മരണം ചെറുകുളം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ചെറുകുളം മധു ഭവനിൽ ജി.എസ്.ബിനീഷ്(മധു) – അനിഷ ദമ്പതികളുടെ മകൾ ബി.എ.ആൻസി (15) യുടെ വേർപാടിൽ വിശ്വസിക്കാനാകാതെ ഗ്രാമം ഒന്നടങ്കം ദുഃഖത്തിലാഴ്ന്നു .
ഇന്നലെ രാവിലെ 11ന് ആണ് ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർഗിരിക്കും ചെറുകുളത്തിനും ഇടയിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം നടന്നത്. സ്കൂട്ടറിൽ അച്ഛനും മകളുമായി ട്യൂഷൻ കഴിഞ്ഞ് ആര്യനാട് നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വെള്ളനാട് ഭാഗത്ത് നിന്നും എതിരെ അമിത വേഗത്തിൽ വന്ന ബുള്ളറ്റ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ആൻസിയുടെ അരയ്ക്ക് താഴെ ഗുരുതരമായി പരുക്കേറ്റു.
സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയും ചെയ്തു.
കൺ മുന്നിൽ മകളുടെ ദുരവസ്ഥ കണ്ടിട്ടും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടന്നതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്. പിതാവിനെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ വീട്ടിലുള്ളവർ അപകടം പറ്റി എന്നല്ലാതെ കുട്ടിയുടെ മരണത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. മരണ വിവരം അറിഞ്ഞ് എത്തിയവർക്ക് വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥയായി.സംഭവം അറിഞ്ഞ് ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ, സിപിഐ ജില്ല കമ്മിറ്റി അംഗം ഈഞ്ചപ്പുരി സന്തു, മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതൻ, സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ ആശുപത്രിയിലെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

