തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം (5 ലക്ഷം രൂപ) കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്. മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്കാരത്തിൽ വ്യത്യസ്തമാക്കിയ കവികളിൽ പ്രധാനിയാണ് കെജിഎസ് എന്നു പുരസ്കാരനിർണയ സമിതി വിലയിരുത്തി.
കെജിഎസ് കവിതകൾ അരനൂറ്റാണ്ടായി മലയാള സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണെന്നു പുരസ്കാരം പ്രഖ്യാപിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു.
‘കൊച്ചിയിലെ വൃക്ഷങ്ങൾ’, ‘അമ്മമാർ’, ‘ഞാനെന്റെ എതിർകക്ഷി’, ‘മരിച്ചവരുടെ വീട്’, ‘സഞ്ചാരിമരങ്ങൾ’, ‘അതിനാൽ ഞാൻ ഭ്രാന്തനായില്ല’, ‘സൈനികന്റെ പ്രേമലേഖനം’ തുടങ്ങി ഒട്ടേറെ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള– കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.1948 ൽ കൊല്ലം ജില്ലയിലെ ചവറയിലാണു ജനനം.
കേരളത്തിലെ വിവിധ ഗവ.കോളജുകളിൽ അധ്യാപകനായിരുന്ന അദ്ദേഹം എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലായാണു വിരമിച്ചത്. ഇപ്പോൾ തൃശൂരിലും ബെംഗളൂരുവിലുമായി താമസിക്കുന്നു.
പുരസ്കാരം പിന്നീടു സമ്മാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

