തൊടുപുഴ∙ കേരളപ്പിറവി ദിന സമ്മാനമായി തൊടുപുഴ പൊലീസ് സ്റ്റേഷന് തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റ് നൽകി തൊടുപുഴ നഗരസഭ. പൊലീസ് സ്റ്റേഷൻ, ക്വാർട്ടേഴ്സ്, ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴിയിൽ സംസ്കരിച്ച് വളമാക്കും.
അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനയ്ക്കും കൈമാറും. ഇതോടെ സ്റ്റേഷനിൽ ഉണ്ടാകുന്ന മാലിന്യം പൊലീസിന് തലവേദന അല്ലാതാകും.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമുഴി യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.ദീപക് നിർവഹിച്ചു.
സ്ഥിരസമിതി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ ജെസി ആന്റണി, ക്ലീൻ സിറ്റി മാനേജർ ഇ.എം.മീരാൻ കുഞ്ഞു, എസ്എച്ച്ഒ ടി.ജി.രാജേഷ്, സ്റ്റേഷൻ ഓഫിസർ വി.ടി.ബൈജു, എസ്ഐ പി.കെ.ബൈജു എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹിക മാനേജ്മെന്റ് ഫ്രെയിം വർക്ക് പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷൻ, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ ഗുണഭോക്താക്കൾ, പദ്ധതിയുടെ തുടർ നടത്തിപ്പും പരിപാലനവും നടത്തുന്ന ഹരിത കർമസേന അംഗങ്ങൾ എന്നിവർക്കായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസും തുമ്പൂർമുഴി പരിപാലനം സംബന്ധിച്ച ക്ലാസും നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

