കൊക്കയാർ ∙ പ്രളയത്തിൽ ഭവനരഹിതരായ കൊക്കയാർ പഞ്ചായത്തിലെ 20 കുടുംബങ്ങൾക്കായി നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം നാളെ നാരകംപുഴയിൽ നടക്കും. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഡീൻ കുര്യാക്കോസ് എംപി ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഭവനം നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
പ്രളയകാലത്ത് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ എംപി ഭവനരഹിതരായവരുടെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസ്സിലാക്കിയിരുന്നു.
രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടക്കം 500 സ്ക്വയർ അടി വിസ്തീർണത്തിൽ ഏഴു ലക്ഷത്തോളം ചെലവിലാണ് ഇരുപതു വീടുകളും പൂർത്തീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച 3ന് നാരകംപുഴ സിഎസ്ഐ പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി താക്കോൽ കൈമാറ്റം നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും.
എഐസിസി സെക്രട്ടറി പി.വി.മോഹനൻ പങ്കെടുക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി, ഭാരവാഹികളായ സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ബെന്നി കദളിക്കാട്ടിൽ എന്നിവർ പറഞ്ഞു.പെരിയാർവാലിയിൽ 6 വീടുകൾ ഇന്ന് കൈമാറും
∙ വാത്തിക്കുടി പഞ്ചായത്തിലെ പെരിയാർവാലി ഭാഗത്ത് 2018ലെ പ്രളയത്തിൽ തകരുകയും, താമസയോഗ്യമല്ലാതാകുകയും ചെയ്ത ആറ് വീടുകളുടെ നിർമാണം പൂർത്തിയായി. വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന് 2 മണിക്ക് മുരിക്കാശേരിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർവഹിക്കും. 12 വീടുകൾ പണി കഴിപ്പിക്കുന്നതിനാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നത്.
ശേഷിക്കുന്ന ആറ് വീടുകളുടെ നിർമാണോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. എംപിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ വിവിധ സന്നദ്ധ സംഘടനകളുമായും, സുമനസ്സുകളായ വ്യക്തികളുമായും സഹകരിച്ചാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

