സാധാരണക്കാരുടെ സമ്പാദ്യത്തെ ബാധിക്കുന്ന ചില മാറ്റങ്ങൾ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രധാന മാറ്റങ്ങൾ ഇവയാണ്.
ബാങ്ക് നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഇനി 4 നോമിനികളെ (അവകാശികൾ) വരെ വയ്ക്കാം. നിലവിൽ ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്.
നിക്ഷേപങ്ങൾക്ക് രണ്ടു തരത്തിൽ നോമിനികളെ നാമനിർദേശം ചെയ്യാം.
ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം ബാങ്കുകൾ എഴുതിവാങ്ങണം. രേഖാമൂലം നൽകാൻ വിസമ്മതിച്ചാൽ രേഖകളിൽ ഉദ്യോഗസ്ഥർ ഇക്കാര്യം സൂചിപ്പിക്കണം.
നോമിനിയെ വച്ചില്ലെന്ന കാരണത്താൽ അക്കൗണ്ട് തുറക്കാനുള്ള അവകാശം നിഷേധിക്കില്ല
ഒരു അക്കൗണ്ടിന് ഒന്നിലേറെ ഉടമകളുണ്ടെങ്കിൽ എല്ലാവരുടെയും അനുമതിയോടെ മാത്രമേ നോമിനികളെ മാറ്റാനോ റദ്ദാക്കാനോ കഴിയൂ.
4 നോമിനിക്കുമായി അവകാശം വീതിച്ചുകൊടുക്കുകയോ ക്രമമനുസസരിച്ച് അവകാശം നൽകുകയോ ചെയ്യാം. ലോക്കറാണെങ്കിൽ ക്രമമനുസരിച്ചു മാത്രമാണ് അവകാശം.
ജിഎസ്ടി റജിസ്ട്രേഷൻ അതിവേഗം
3 പ്രവൃത്തി ദിനത്തിനുള്ളിൽ ജിഎസ്ടി റജിസ്ട്രേഷൻ നൽകാനുള്ള സംവിധാനം നിലവിൽ വരും.
നിലവിൽ 6 ദിവസം വരെയൊക്കെ എടുക്കാറുണ്ട്. റിസ്ക് കുറവുണ്ടെന്ന് ബോധ്യപ്പെടുന്ന കേസുകളിൽ മാത്രമാണ് ഈ അതിവേഗ ചാനൽ.
പ്രതിമാസ ജിഎസ്ടി ബാധ്യത രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള സംരംഭകർക്കാണ് ഇത്തരത്തിൽ അപേക്ഷിക്കാൻ കഴിയുക. ഉൽപന്നം വിൽക്കുമ്പോൾ ലഭിക്കുന്ന നികുതിയേക്കാൾ (ഔട്ട്പുട്ട്) കൂടുതൽ അതിനുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ (ഇൻപുട്ട്) നൽകേണ്ടി വരുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന തിരുത്താനും നാളെ മുതൽ നടപടി.
കേരള ബാങ്ക് ഓംബുഡ്സ്മാൻ പരിധിയിൽ
കേരള ബാങ്ക് ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും റിസർവ് ബാങ്കിന്റെ പരാതിപരിഹാര സംവിധാനത്തിനു (ഓംബുഡ്സ്മാൻ) കീഴിൽ വരും.
നിലവിൽ കേരള സഹകരണ സംഘം നിയമം പ്രകാരമുള്ള കേരള കോ–ഓപ്പറേറ്റീവ് ഓംബുഡ്സ്മാൻ സ്കീമിലാണ് കേരള ബാങ്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

