കൊല്ലം∙ സൗരോർജത്തിൽ ബാറ്ററി ചാർജ് ചെയ്ത് ഓടിക്കുന്ന കാർ…. എവിടെയും കൊണ്ടു നടക്കാവുന്ന ഇലക്ട്രിക് സൈക്കിൾ….
കൂടാരത്തിനുള്ളിലെ കെട്ടിട നിർമാണം, തൊണ്ടിൽ നിന്ന് സൂപ്പർ കപ്പാസിറ്റർ എന്നിങ്ങനെ ശാസ്ത്ര കൗതുകം ഉണർത്തി ജില്ലാ സ്കൂൾ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയ്ക്കു തുടക്കമായി.
ഗണിത–സാമൂഹിക ശാസ്ത്ര, ഐടി മേളകളും വ്യത്യസ്തത കൊണ്ട് സമ്പന്നമായി.
467 പോയിന്റുമായി കൊല്ലം ഉപജില്ല മുന്നിൽ നിൽക്കുന്നു. 461 പോയിന്റുമായി ചടയമംഗലവും 448 പോയിന്റുമായി കരുനാഗപ്പള്ളിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
196 പോയിന്റു നേടിയ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറിയാണ് സ്കൂൾ വിഭാഗത്തിൽ മുന്നിൽ. 157 പോയിന്റുമായി ശൂരനാട് ഗവ.
ഹയർ സെക്കൻഡറി സ്കൂളും 144 അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.
കെ. ഗോപൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ എസ്. സ്വർണമ്മ അധ്യക്ഷയായി.
വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ശ്രീലാൽ, എസ്.
സവിത ദേവി, കുരുവിള ജോസഫ്, എൽ. സിന്ധു റാണി, ഗിരിജ സന്തോഷ്, ബി.
ഷൈലജ, എം. സുമി, എസ്.
അജിത, എസ്. സജി, സി.
എസ്. അമൃത, ടി.
എസ്. ഷൈജു, വി.
സജിത, എസ്. ദീപ്തി, ജെ.
മായ, ബിജു ആർ. നായർ, ജെ.
ഇന്ദിരകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് സമാപന സമ്മേളനം എൻ.കെ.
പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ എസ്.
ജയൻ അധ്യക്ഷനാകും. പ്രവൃത്തി പരിചയ മേള ഇന്നു നടക്കും.
വാശിയിൽ നിർമിച്ച ഇലക്ട്രിക് സ്കൂട്ടർ
സ്നേഹിതൻ ഓടിക്കാൻ നൽകാത്തതിന്റെ വാശിയിൽ പിതാവിന്റെ സഹായത്തോടെ നിർമിച്ച ഇലക്ട്രിക് സൈക്കിളുമായാണ് വടക്കുംതല എസ്വിപിഎം എച്ച്എസിലെ 10-ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സാലിഹും 9-ാം ക്ലാസ് വിദ്യാർഥിയായ എൻ.
നമിതും വർക്കിങ് മോഡൽ വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്. കൂട്ടുകാരനോടുള്ള സ്നേഹപൂർവമായ വാശിയിൽ നിന്നാണ് മുഹമ്മദ് സാലിഹ്, പിതാവ് സിയാദിന്റെ സഹായത്തോടെ ആക്രി സാധനങ്ങൾ ഉപയോഗിച്ച് സൈക്കിൾ നിർമിച്ചത്.
തുടർന്ന് സാലിഹും നമിതും ചേർന്ന് ഇലക്ട്രിക് സ്കൂട്ടറാക്കി.
24 വോൾട്ടിന്റെ ലിഥിയം ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആകുന്ന സ്കൂട്ടറിൽ 25 കിലോമീറ്റർ സ്പീഡിൽ 30 കിലോമീറ്റർ സഞ്ചരിക്കാം.
നിർമാണച്ചെലവ് 2500 രൂപ മാത്രം. ഉപയോഗം കഴിഞ്ഞാൽ രണ്ടായി മടക്കി ഒതുക്കി വയ്ക്കാം.
തൊണ്ടിൽ നിന്ന് സൂപ്പർ കപ്പാസിറ്റർ
വലിച്ചെറിയുന്ന തൊണ്ടുകളിൽ നിന്നൊരു സൂപ്പർ കപ്പാസിറ്റർ.
ഈ സൂപ്പർ കപ്പാസിറ്റർ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന സ്റ്റിൽ മോഡലുമായാണ് കുലശേഖരപുരം ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥികളായ പ്രതീക്ഷ എസ്.പ്രദീപും ഒ.അശ്വതിയും മേളയിൽ എത്തിയത്. തൊണ്ടിനെ സംസ്കരിച്ച് 90 ശതമാനം കാർബണും ജല തന്മാത്രകളും പൈറോളിജനസ് ആസിഡും ലഭിക്കുന്നു.
ഈ ആസിഡിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാം.
സാധാരണ ബാറ്ററി കപ്പാസിറ്ററെ അപേക്ഷിച്ച് കൂടുതൽ ചാർജും ബാറ്ററി സൈക്കിൾ ഉള്ളതുമാണ് സൂപ്പർ കപ്പാസിറ്ററുകൾ. വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ മെഷീനുകളിൽ ഈ കപ്പാസിറ്ററുകൾ ഉപയോഗിക്കാമെന്നും ഇരുവരും പറയുന്നു.
കുന്നിൻ മുകളിലെ ജലസേചനം
കൊല്ലം വിമല ഹൃദയ ഗേൾസ് ഹൈസ്കൂളിലെ സന ഫാത്തിമ, സാലിഹ ബീവി എന്നിവർ അവതരിപ്പിച്ച, ചരിഞ്ഞ പ്രദേശത്ത് സോളർ വൈദ്യുതി ഉപയോഗപ്പെടുത്തി നിയന്ത്രിത ജലസേചനം നടത്തി കൃഷിയിറക്കുന്ന വർക്കിങ് മോഡൽ ശ്രദ്ധേയമായി.മഴവെള്ള സംഭരണികളിൽ ശേഖരിക്കുന്ന വെള്ളം വേനൽ കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നിയന്ത്രിത ജലസേചനം നടത്തുന്നതാണ് പദ്ധതി.
സൗരോർജ വൈദ്യുതി ഉപയോഗിച്ചാണ് പമ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. മണ്ണിലെ ഇൗർപ്പം കണക്കാക്കി വെള്ളം സ്പ്രേ ചെയ്യുന്നതിനാൽ മണ്ണൊലിപ്പും തടയാനാകും.
അവനിയുടെ ശലഭങ്ങൾ
സ്കൂളിൽ ശലഭോദ്യാനത്തിലെ കൂട്ടുകാരാടൊപ്പമാണ് കടയ്ക്കൽ കുമ്മിൾ ഗവ.
എച്ച്എസ്എസിലെ 9ാം ക്ലാസ് വിദ്യാർഥിനി അവനി എസ്.കിരൺ എത്തിയത്. ശാസ്ത്രമേളയിൽ അന്വേഷണാത്മക പ്രോജക്ട് വിഭാഗത്തിൽ ജില്ലാതലം വരെ എത്തിച്ചത് ഈ ശലഭങ്ങളാണ്.
ചിത്രശലഭങ്ങളുടെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് അവയെ ആകർഷിക്കുന്ന പൂച്ചെടികളും മറ്റും ഉദ്യാനത്തിൽ വച്ചു പിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നതായിരുന്നു പ്രോജക്ട്.
വ്യത്യസ്തയിനം ചെടികളുള്ള ഉദ്യാനത്തിൽ ബ്ലൂ ബോട്ടിൽ, ബ്ലൂ ടൈഗർ എന്നീ ഇനങ്ങളിലുള്ള ശലഭങ്ങളാണ് പ്രധാനമായും എത്തിയത്. സ്കൂളിലെ അധ്യാപകരായ രേണുക സുന്ദരം, ഫമിന അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണു ശലഭോദ്യാനം നിർമിച്ചത്.
സ്കൂൾ ഉദ്യാനത്തിലെ ചെടികളിൽ ശലഭങ്ങൾ ഇട്ട മുട്ടകളും വിരിഞ്ഞിറങ്ങിയ പുഴുക്കളും ശലഭങ്ങളുമായാണ് അവനി മേളയ്ക്ക് എത്തിയതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

