അഞ്ചരക്കണ്ടി ∙ പഴശ്ശിക്കനാലിൽ കുഴിമ്പാലോട്മെട്ടയിൽ പുതിയ പാലത്തിനു അനുമതി. 1.25 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
പാലം നിർമാണത്തിന്റെ ആദ്യനടപടി എന്ന നിലയിൽ മണ്ണ് പരിശോധന ആരംഭിച്ചു. പഴശ്ശി കനാലിനു കുറുകെ 12 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക. 1974ൽ സ്ഥാപിച്ച കോൺക്രീറ്റ് നടപ്പാതയാണ് നിലവിൽ നാട്ടുകാർക്ക് ആശ്രയം.
നടപ്പാതയാണെങ്കിലും ദിവസേന നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് ഇതിനു മുകളിലൂടെ കടന്നുപോകുന്നത്.
കോൺക്രീറ്റ് പാളി ഇളകിയും കൈവരി തകർന്നും അപകടാവസ്ഥയിലായ ഈ നടപ്പാതയ്ക്കു പകരം പുതിയ പാലം വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ മുരിങ്ങേരി, അമ്പനാട്, കുഴിമ്പാലോട് പ്രദേശത്ത് നിന്ന് അഞ്ചരക്കണ്ടി ടൗണിൽ പോകാതെ ചക്കരക്കൽ–അഞ്ചരക്കണ്ടി റോഡിലെ ആലിൻകീഴ് പ്രദേശത്തും അഞ്ചരക്കണ്ടി സ്കൂളിലും പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, ചക്കരക്കൽ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
കുഴിമ്പാലോട് പുതിയ പാലം വരുന്നതിനു പിന്നാലെ സമീപത്തെ മുഴപ്പാല വെങ്ങപ്പറ്റയിലും പുതിയ പാലത്തിനുള്ള അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ പറഞ്ഞു. വെങ്ങപ്പറ്റ പാലവും അപകടാവസ്ഥയിലാണ്.
അഞ്ചരക്കണ്ടി ഹോമിയോ ആശുപത്രി മുതൽ മുഴപ്പാല വരെയുള്ള 3 കിലോ മീറ്ററിനുള്ളിൽ അപകടാവസ്ഥയിലായ 4 പാലങ്ങളെക്കുറിച്ച് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

