ഇന്നലെ തിരിച്ചുകയറ്റത്തിന്റെ സൂചന നൽകി മുന്നേറിയ സ്വർണവില കേരളപ്പിറവി ദിനത്തിൽ വീണ്ടും മലക്കം മറിഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയും പവന് 200 രൂപ ഇടിഞ്ഞ് 90,200 രൂപയുമായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതിനെ തുടർന്ന് വ്യാഴാഴ്ച ഇടിഞ്ഞ സ്വർണവില ഇന്നലെ വീണ്ടും കുതിപ്പിന്റെ സൂചന കാണിച്ചങ്കിലും വീണ്ടും താഴുകയായിരുന്നു. ഇന്നലെ ഗ്രാമിന് 115 രൂപ ഉയർന്ന് 11,515 രൂപയിലും പവന് 920 രൂപ ഉയർന്ന് 92120 രൂപയിലുമായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന്റെ വ്യാപാരം നടന്നത്.
ആദ്യം കുതിപ്പ്, പിന്നെ കിതപ്പ്
ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ കുത്തനെ ഉയർന്നു കൊണ്ടിരുന്ന സ്വർണ വില മാസാവസാനമെത്തിയപ്പോഴേയ്ക്കും കനത്ത ചാഞ്ചാട്ടം നേരിടുകയായിരുന്നു.
ഒക്ടോബർ ഒന്നിന് പവന് 87,000 രൂപയായിരുന്നത് തുടർച്ചയായി ഉയർന്ന് ഒക്ടോബർ 17ന് 97360 എന്ന സർവകാല റെക്കോർഡ് നിലയിലെത്തിയ ശേഷമാണ് ചാഞ്ചാട്ടം പ്രകടിപ്പിച്ചു തുടങ്ങിയത്. വില കുത്തനെ ഉയർന്നതോടെ ലോകമെങ്ങും നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കുന്നതിലേക്ക് തിരിഞ്ഞു.
അതാണ് സ്വർണ വില താഴ്ന്നത്. ഒപ്പം കഴിഞ്ഞ ദിവസം യുഎസിൽ പലിശനിരക്ക് കുറച്ചതോടെ സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായി.
ഒക്ടോബർ ഒന്നിന് രേഖപ്പെടുത്തിയ വിലയെ അപേക്ഷിച്ച് പവന് ഒരു മാസം കൊണ്ട് 3,200 രൂപയുടെ വർധനയുണ്ടായി.
കാര്യമായ കുറവുണ്ടാകുമോ
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ തുടർച്ചയായി മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ ആഴ്ച സ്വർണവില ഇടിയാൻ തുടങ്ങിയെങ്കിലും വിലയിൽ കാര്യമായ കുറവ് ഉടനെ പ്രതീക്ഷിക്കേണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. യുദ്ധ പിരിമുറുക്കങ്ങൾക്ക് അയവ് വരാത്തതാണ് സ്വർണം ഇനിയും ഉയർന്നേക്കാം എന്നതിന്റെ സൂചനകൾ.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും തുടരുകയാണ്. സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വില മുന്നേറാനാണ് സാധ്യത.
എന്തായാലും വിലയിലെ കുറവ് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാണ്. സംസ്ഥാനത്ത് വെള്ളിവിലയും ഇന്ന് കുറഞ്ഞു.
ഗ്രാമിന് ഇന്നലെ 165 രൂപയായിരുന്നത് 157 രൂപയാണ് താഴ്ന്നിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

