പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ പൊട്ടൻചിറക്കാർ പട്ടയത്തിനായി കാത്തിരിക്കുന്നു. ഇതു സംബന്ധിച്ച വാഗ്ദാനങ്ങൾ പ്രഖ്യാപനത്തിൽ മാത്രം. വനഭൂമിയോട് ചേർന്നു കിടക്കുന്ന പൊട്ടൻചിറ, കൊച്ചുകരിക്കകം, കാലംങ്കാവ്, കുറുങ്ങണം, നവോദയ, കരിക്കകം, ചൂടൽമൺപുറം, വട്ടപ്പൻകാട്, കടുവാച്ചിറ, വലിയ വേങ്കോട്ട്കോണം, പന്നിക്കാലായി, പച്ചമുടുമ്പ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന രണ്ടേക്കറോളം വരുന്ന പ്രദേശത്തുള്ള ജനങ്ങളാണ് വസ്തുക്കൾ വിൽക്കാനോ ലോണെടുക്കാനോ കഴിയാതെ തലമുറകളായി കഴിയുന്നത്.
ഇവിടെ താമസിക്കുന്നവരുടെ പൂർവികർ വയൽ പണിക്ക് വന്നപ്പോൾ ഭൂഉടമകൾ വാക്കാൽ നൽകിയ അഞ്ചും പത്തും സെന്റ് ഭൂമിയിൽ കുടിൽകെട്ടി ജീവിതം തുടങ്ങിയവരാണ്.
ഇവർക്ക് വീട്ടു നമ്പറും മറ്റു സർക്കാർ രേഖകളും ഉണ്ട്. പഞ്ചായത്തിലെ ആനുകൂല്യങ്ങൾ പലർക്കും കിട്ടുന്നുണ്ട്.
എന്നാൽ പട്ടയമില്ല. 1977നു മുൻപ് താമാസക്കാർ ആയിരുന്നു എന്ന കൈവശ രേഖ മാത്രമാണ് സ്വന്തം.
പ്രദേശത്തെ മുഴുവൻ പേരുടെയും വസ്തുവിന് 113 എന്ന ഒറ്റ സർവേ നമ്പർ ആണെന്നതാണ് നൂലാമാലകൾക്ക് കാരണം. നിലവിലെ കൈവശരേഖ ഉപയോഗിച്ച് വീടുവയ്ക്കാം .
പക്ഷേ സ്വന്തം പേരിൽ കരം തീർക്കാനോ കൈമാറ്റം ചെയ്യാനോ ലോണെടുക്കാനോ കഴിയില്ല. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ബന്ധപ്പെട്ട
വകുപ്പുകൾ അടക്കമുള്ളവർക്ക് പരാതി നൽകി കാലങ്ങളായി കാത്തിരിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

