മാരാരിക്കുളം∙ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ഭാഗത്ത് വാഹനാപകടം പതിവാകുന്നു.രാത്രിയിലെ വെളിച്ചക്കുറവും സിഗ്നൽ സംവിധാനമില്ലാത്തതുമാണ് പ്രധാനകാരണം. കഞ്ഞിക്കുഴി കഴിഞ്ഞാൽ തിരക്കേറിയ സ്ഥലമാണ്.
ദേശീയപാത നിർമാണം തുടങ്ങിയ ശേഷം ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് അടിയിൽപെട്ട് ഇരുചക്രവാഹന യാത്രക്കാരനായ വേണുഗോപാൽ മരിച്ച സംഭവം ഉൾപ്പെടെ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ദേശീയപാത കുറുകെ കടക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതലും അപകടത്തിൽപെടുന്നത്.
രാത്രിയിൽ കളിത്തട്ട് ജംക്ഷൻ പരിസരം ഇരുട്ടിലാകും.
ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും,മറ്റ് വാഹനങ്ങൾക്കും വെളിച്ചക്കുറവു മൂലം ജംക്ഷൻ തിരിച്ചറിയാതെ അമിതവേഗത്തിൽ കടന്നുപോകുമ്പോൾ മാരാരിക്കുളത്ത് നിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ തട്ടിയാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്.വാഹനാപകടം പതിവായിട്ടും മുന്നറിയിപ്പ് നൽകുന്ന ഒരു സൂചനാ ബോർഡു പോലും ഇവിടെ ഇല്ല. ഓട്ടോറിക്ഷ ഡ്രൈവർമാരും, വ്യാപാരികളുമാണ് പലപ്പോഴും റോഡിൽ പിടയുന്നവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം എത്തുന്നത്.
ദേശീയപാതയിൽ ഈ പ്രദേശത്ത് നിരന്തരം നടക്കുന്ന റോഡപകടം ഒഴിവാക്കാൻ വെളിച്ചത്തിനുള്ള സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

