തൃശൂർ ∙ ആവശ്യമില്ലാത്ത നായ്ക്കുട്ടികളെ ആരോ റോഡിൽ ഉപേക്ഷിച്ച് കടന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ 9 എണ്ണത്തിൽ 6 എണ്ണം ബാക്കിയായി. ഇവയ്ക്ക് ഭക്ഷണവും താമസ ഇടവും ഒരുക്കിയിരിക്കുകയാണ് സന്നദ്ധ സംഘടനയായ പോസ് (PAWS). പടിഞ്ഞാറേക്കോട്ട
നേതാജി റോഡിൽ ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള പോസിന്റെ ഓഫിസിന് മുന്നിലാണ് ആരോ 9 നായ്ക്കുട്ടികളെ ഉപേക്ഷിച്ചത്. ഇവയ്ക്ക് മഴയും വെയിലുമേൽക്കാതെ പോസ് സംരക്ഷണമൊരുക്കി.
5 നേരം ഭക്ഷണവും നൽകുന്നുണ്ടെന്ന് പോസ് ഫൗണ്ടർ പ്രീതി ശ്രീവത്സൻ പറഞ്ഞു.
മരുന്ന് നൽകുന്നുണ്ട്. ഉടൻ കുത്തിവയ്പു നൽകും.
അതേസമയം, ഉപേക്ഷിക്കുന്ന എല്ലാ നായ്ക്കളെയും ഏറ്റെടുക്കാൻ പോസിനു കഴിയില്ലെന്നും റോഡിൽ നായ്ക്കളെ കൊണ്ടിടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രീതി അഭ്യർഥിച്ചു. നായ്ക്കുട്ടികളെ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് പോസുമായി ബന്ധപ്പെടാം.
9048615414. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

