കൂത്താട്ടുകുളം ∙ വിശ്വാസികൾക്കൊപ്പം പരുമല പള്ളിയിലേക്ക് 300 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്. യാത്രയിൽ ഉടനീളം സഹയാത്രികരോടും വഴിയിൽ കാത്തു നിൽക്കുന്നവരോടുമെല്ലാം സൗഹൃദം സ്ഥാപിച്ചാണ് മെത്രാപ്പൊലീത്തയുടെ യാത്ര.
മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 24ന് വൈകിട്ട് 7 ന് കോഴിക്കോട് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്നാണ് സംഘം യാത്ര പുറപ്പെട്ടത്. വൈകിട്ട് നാലര മുതൽ പിറ്റേന്ന് പുലർച്ചെ 6 മണി വരെ നടക്കും.
45 കിലോമീറ്റർ വരെ ഓരോ ദിവസവും സഞ്ചരിക്കും. പള്ളികളിലാണ് താമസം.
ഇതുവരെ 8 പള്ളികളിൽ താമസിച്ച് 230 കിലോമീറ്റർ പിന്നിട്ടു.
ഇനി 70 കിലോമീറ്റർ കൂടി താണ്ടാനുണ്ട്. ഫാ.
ബോബി പീറ്റർ, ഫാ. വർഗീസ് കുര്യൻ, ഫാ.
വർഗീസ് ജോൺ, ഫാ. എൻ.എം.
ജോർജ് എന്നിവർക്കൊപ്പം 12 വിശ്വാസികളും തീർഥാടക സംഘത്തിലുണ്ട്. ഇന്നലെ രാവിലെ ഗീവർഗീസ് മാർ പക്കോമിയോസിന്റെ ജന്മദേശമായ മണ്ണത്തൂരിനു സമീപത്തെ വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിയ തീർഥാടക സംഘത്തെ വികാരി ഫാ.
ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, സഹവികാരി ഫാ. അജീഷ് ബാബു, ട്രസ്റ്റിമാരായ മനോജ് പി.ജോസഫ്, ബേബി തോമസ്, സെക്രട്ടറി സാബു അറയ്ക്കപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

