ആലങ്ങാട് ∙ കോട്ടുവള്ളി പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകൾ പലതും കാടിനുള്ളിൽ. റോഡരികിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നതിനെതിരെയും മറ്റുമുള്ള അറിയിപ്പുകളുമായി പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകളാണു കാണാൻ പറ്റാത്തവിധം കാടിനുള്ളിലായത്. ആനച്ചാൽ– വഴിക്കുളങ്ങര റോഡ്, തത്തപ്പിള്ളി– കരിങ്ങാംതുരുത്ത് റോഡ് തുടങ്ങിയ പല റോഡുകളുടെ അരികിലും സ്ഥാപിച്ച അറിയിപ്പു ബോർഡുകളുടെ അവസ്ഥയാണിത്.
മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു പോകുന്നതല്ലാതെ ഇവയുടെ പരിപാലനവും റോഡരികിലെ കാടുവെട്ടിത്തെളിക്കൽ പോലും പഞ്ചായത്ത് കൃത്യമായി ചെയ്യുന്നില്ലെന്നാണു വ്യാപക പരാതി. ഇതോടെ കാടുമൂടി കിടക്കുന്ന ബോർഡുകൾക്കു താഴെ ആളുകൾ മാലിന്യ കിറ്റുകൾ വലിച്ചെറിയുന്നതു സ്ഥിരം സംഭവമായി മാറി. എത്രയും വേഗം റോഡരികിലുള്ള കാടുകൾ വെട്ടിത്തെളിച്ചു ബോർഡുകൾ ജനങ്ങൾക്കു കാണാവുന്ന വിധത്തിലാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

