പൊൻകുന്നം ∙ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ – പൊൻകുന്നം റോഡിൽ വീണ്ടും അപകടം. വ്യാഴാഴ്ച പുലർച്ചെ 5നും രാവിലെ 9നുമിടെ 3 അപകടങ്ങളാണു നടന്നത്.
ഒരാൾക്ക് സാരമായി പരുക്കേറ്റു. തിങ്കളാഴ്ച ഇളങ്ങുളം മിഥുലാപുരിയിൽ കാറിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചതിന്റെ പിന്നാലെയാണ് ഇന്നലെ ഇതിനു സമീപ പ്രദേശങ്ങളിലായി മണിക്കൂറുകൾക്കിടെ 3 അപകടങ്ങൾ ഉണ്ടായത്. പുലർച്ചെ 5.30ന് എലിക്കുളം പഞ്ചായത്ത് ഓഫിസിനും ഇളങ്ങുളം വില്ലേജ് ഓഫിസിനുമിടയ്ക്ക് കാർ നിയന്ത്രണം വിട്ട
കാർ വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
പൊൻകുന്നം പ്രശാന്ത് നഗറിൽ ഓട്ടോറിക്ഷ റോഡരികിലെ കോൺക്രീറ്റ് തൂണിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
രാവിലെ 9ന് കൂരാലിയിൽ എലിക്കുളം പഞ്ചായത്ത് ഓഫിസിന് മുൻപിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച കാർ ഓടയിലേക്കു മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രികൻ ചേനപ്പാടി മസ്ജിദ് ഇമാം പനമറ്റം കുളങ്ങരയിൽ ഹസൻ മൗലവിയെ (69) ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിടിച്ച് പോസ്റ്റുകൾ തകർന്നു
എരുമേലി ∙ നിയന്ത്രണം വിട്ട
കാർ ഇടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു. മുണ്ടക്കയം റോഡിൽ ചരള പളളിക്കു സമീപം ഇന്നലെ വൈകിട്ടാണു പരുമലയിൽ നിന്ന് കട്ടപ്പനയിലേക്ക് പോയ കാർ ആണ് അപകടത്തിൽപ്പെട്ടത്.
ആർക്കും പരുക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

