എടത്വ ∙ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തെ പാലത്തിന്റെ ഇരുകരകളിലെയും കൈവരികൾ ഇല്ലാതായിട്ട് മാസങ്ങളായെന്ന് പരാതി. വിദ്യാർഥികൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന പാലമാണിത്.
ഒട്ടേറെ കുടുംബങ്ങൾ അധിവസിക്കുന്ന ഈ സ്ഥലത്ത് അമർജവാൻ വാട്ടർ സ്റ്റേഡിയത്തിലേക്കും വിത്ത്, വളം തുടങ്ങിയവയുമായി കൃഷി സ്ഥലത്തേക്കും നൂറുകണക്കിന് ആളുകളും വലിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു വിദ്യാർഥി പാലത്തിൽ നിന്നു മറിഞ്ഞു വീണെങ്കിലും കോലത്തെ സിബിച്ചന്റെ സമയോചിതമായ ഇടപെടൽ മൂല രക്ഷപ്പെട്ടു. അപകടാവസ്ഥയിലായ പാലത്തിന്റെ കൈവരികൾ ഉടൻ നന്നാക്കണമെന്നും ഒരേ സ്ഥലത്ത് മൂന്നു പാലങ്ങൾ ഉള്ളതുകൊണ്ട് പാലങ്ങളിൽ ദിശാബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

