ചെറുതോണി ∙ സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തിയ ദേവപ്രിയയ്ക്കു സിപിഎം നിർമിക്കുന്ന വീടിന് കല്ലിട്ടു. 20 ലക്ഷം രൂപ ചെലവിൽ നാലു മുറികളും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് ഒരുങ്ങുന്നത്.
രാവിലെ കാൽവരി സ്കൂളിൽ ദേവപ്രിയയ്ക്കും പരിശീലകൻ ടിബിൻ ജോസഫിനും നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സിപിഎം കൂട്ടക്കല്ലിൽ ഒരുക്കിയ സ്വീകരണ വേദിലേക്ക് ദേവപ്രിയ എത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഓൺലൈനായി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആശംസകൾ അറിയിച്ചു. ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അധ്യക്ഷനായി.
വാസയോഗ്യമല്ലാത്ത നിലവിലെ വീട് പൊളിച്ചു.
കുടുംബത്തിന്റെ താമസം മറ്റൊരിടത്തേക്ക് മാറ്റി. നിർമിക്കുന്ന വീടിന്റെ രൂപരേഖയും ത്രീഡി ചിത്രവും പ്രദർശിപ്പിച്ചു.
‘ഹരിത ജില്ലയുടെ പതാകയേന്താൻ ദേവപ്രിയയ്ക്ക് കഴിയട്ടെ’യെന്ന് വീട് നിർമാണത്തിന് കല്ലിട്ട എം.എം.മണി എംഎൽഎ ആശംസിച്ചു.
ഹൈജംപിൽ സീനിയർ വിഭാഗത്തിൽ നാലാം സ്ഥാനത്ത് എത്തിയ ദേവപ്രിയയുടെ സഹോദരി ദേവനന്ദ, ഹൈജംപിൽ മൂന്നാം സ്ഥാനം നേടിയ കാൽവരി സ്കൂളിലെ വിദ്യാർഥി ജോൺ ബിനോയി, ദേവപ്രിയയുടെ മാതാപിതാക്കളായ ഷൈബു, ബിസ്മി, സഹോദരൻ ദേവാനന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, ജില്ലാ സെക്രട്ടേറിയറ്റംഗം എം.ജെ.മാത്യു, ഏരിയ സെക്രട്ടറി പി.ബി.സബീഷ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

