കൊല്ലം∙ പിണറായി വിജയൻ വിദേശ യാത്ര നടത്തുന്നത് കച്ചവടത്തിനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപരി മക്കളുടെ ആവശ്യങ്ങളാണ് അദ്ദേഹം സാധിക്കുന്നതെന്നും ശോഭ പറഞ്ഞു.
ബിജെപി നേതൃത്വം നൽകിയ കോർപറേഷൻ വികസന സന്ദേശയാത്രകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ബിജെപിയോട് ജനങ്ങൾക്ക് ഉണ്ടായിരുന്ന അകലം ഇപ്പോൾ മാറി. മറ്റ് ഏതൊരു പാർട്ടിയെയും സ്വീകരിക്കുന്ന പോലെ തന്നെയാണ് ബിജെപിയെയും ജനങ്ങൾ ആദരിക്കുന്നത്.
സിപിഎം പടവലങ്ങ പോലെ കീഴോട്ട് വളരുമ്പോൾ ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആൽമരം പോലെ വളരുകയാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണെന്ന ബോധ്യത്തോടെ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള ശ്രമം വരും ദിവസങ്ങളിലുണ്ടാകണം.
കോർപറേഷനിൽ 25 വർഷത്തെ ഭരണത്തിൽ നേതാക്കളുടെ പോക്കറ്റാണു വികസിച്ചതെന്നും കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. ജിതിൻ ദേവ് അധ്യക്ഷനായിരുന്നു.
സംസ്ഥാന വക്താവ് റിട്ട. കേണൽ എസ്.
ഡിന്നി, ദേശീയ സമിതി അംഗം എം. എസ്.
ശ്യാംകുമാർ, തിരുവനന്തപുരം മേഖല സെക്രട്ടറി എ.ജി. ശ്രീകുമാർ, ജില്ലാ കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.
ഗിരീഷ്, കൗൺസിലർമാരായ ബി. ഷൈലജ, അഭിലാഷ്, സജിതാനന്ദ്, കൃപ വിനോദ്, അഭിലാഷ്, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, സെക്രട്ടറി ഹരീഷ് തെക്കടം എന്നിവർ പ്രസംഗിച്ചു.
മൂന്നാമതും അധികാരത്തിലെത്താൻ വേണ്ടിയുള്ള തട്ടിപ്പ് പ്രഖ്യാപനങ്ങളാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയതെന്ന് വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.സോമൻ പറഞ്ഞു.
ശക്തികുളങ്ങര, വള്ളിക്കീഴ്, മാമൂട്ടിൽ കടവ് മുളങ്കാടകം കോട്ടമുക്ക് ഓലയിൽ, ഇഎസ്ഐ, വൈദ്യശാല ജംക്ഷൻ, കടപ്പാക്കട, താമരക്കുളം വഴി ചിന്നക്കടയിൽ സമാപിച്ച യാത്രയ്ക്ക് വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.
പ്രശാന്ത് നേതൃത്വം നൽകി.
ചാത്തിനാംകുളത്ത് നിന്ന് ആരംഭിച്ച യാത്രയ്ക്ക് കേണൽ ഡിന്നി നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്തു.
കുഴിയാനി, മാടൻകാവ്, മങ്ങാട്, അഞ്ചാലുംമുട്, സികെപി, കടവൂർ, ചിറക്കര, കടവൂർ പള്ളി വഴി ചിന്നക്കടയിൽ സമാപിച്ചു. ഇരവിപുരത്ത് നിന്നാരംഭിച്ച യാത്രയ്ക്ക് പാർട്ടി ദക്ഷിണ മേഖല പ്രസിഡന്റ് ബി.ബി.
ഗോപകുമാർ നേതൃത്വം നൽകി. സംസ്ഥാനസമിതി അംഗം എം.എസ് ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.
കളരി വാതുക്കൽ, തിരുമുക്ക്, ഇരവിപുരം, വെളികുളങ്ങര, മാടൻനട വഴി ചിന്നക്കടയിൽ സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

