ചാത്തന്നൂർ ∙ ദേശീയപാതയോരത്ത് ശുചിമുറി മാലിന്യം ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ലോറി പിടികൂടി. രണ്ടു പേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കാരംകോട് സ്പിന്നിങ് മില്ലിനും കുരിശുംമൂടിനും ഇടയിലാണ് സംഭവം.സമീപത്തെ വർക്ഷോപ്പിലെ ജീവനക്കാരുടെ ഇടപെടലാണ് ടാങ്കർ ലോറി പിടികൂടുന്നതിനു സഹായമായത്. വർക്ഷോപ്പിൽ വാഹനത്തിന് അത്യാവശ്യ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ പാതയോരത്ത് സംശയാസ്പദമായി 2 ടാങ്കർ ലോറികൾ ഇവർ കണ്ടു.
വർക്ഷോപ്പിലെ ജീവനക്കാർ വരുന്നതു കണ്ട് ഒരു ടാങ്കർ ലോറി ഇവിടെ നിന്ന് ഓടിച്ചുപോയി.
മറ്റൊന്നു ഓടയ്ക്കു പുറത്തു മണ്ണിൽ ടയർ പുതഞ്ഞു അകപ്പെട്ടു. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന ഒരാൾ കടന്നു.
വർക്ഷോപ് ജീവനക്കാർ അറിയിച്ചതോടെ പൊലീസ് എത്തി ലോറിയും ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. ജീവനക്കാരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ലോറി സംബന്ധിച്ചുള്ള റിപ്പോർട്ട് കലക്ടർക്ക് നൽകിയതായി ഇൻസ്പെക്ടർ പറഞ്ഞു. ലോറി വിട്ടു നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ കലക്ടർ തീരുമാനിക്കും.
പഞ്ചായത്ത് അധികൃതർക്കും റിപ്പോർട്ട് നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

