പെരുമ്പെട്ടി ∙ അത്യാൽ– അരയാലുങ്കൽതടം ശുദ്ധജല പദ്ധതി പതിറ്റാണ്ടുകളായി അവഗണനയ്ക്കു നടുവിൽ. അധികൃതരുടെ കനിവ് കാത്ത് 250 കുടുംബങ്ങൾ.
അത്യാൽ പാടശേഖരത്ത് കുളവും അരയാലിങ്കൽ തടത്തിൽ സംഭരണിയും നിർമിച്ച് കൊറ്റനാട് പഞ്ചായത്തിലെ 70, എഴുമറ്റൂർ പഞ്ചായത്തിലെ 180 വീടുകൾക്ക് ജലം എത്തിക്കുന്നതിനായി ആരംഭിച്ചതാണ് പദ്ധതി. പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങി. അന്നത്തെ എംപിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കുളവും സംരക്ഷണ മതിലും തീർത്തു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അരയാലുങ്കലിൽ ഉപടാങ്കുകളും സ്ഥാപിച്ചു. പിന്നീട് പദ്ധതിയെങ്ങുമെത്തിയില്ല.
പ്രധാന ജലസംഭരണിയുടെ നിർമാണവും അനുബന്ധ പൈപ്പ് ലൈനും പമ്പിങ്ങിനായി സ്ഥാപിക്കേണ്ട
മോട്ടറും കടലാസിൽ ഒതുങ്ങി. പിന്നീട് സംഭരണിക്കായി നൽകിയെന്നു പറയുന്ന സ്ഥലവുമായി ബന്ധപ്പെട്ട
തർക്കങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു. മേഖലയിലെ ജനങ്ങൾ ഇപ്പോഴും സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട ഗതികേടാണ്.
20 ലക്ഷം രൂപയുണ്ടെങ്കിൽ 250 കുടുംബങ്ങൾക്ക് സുലഭമായി ശുദ്ധജലം എത്തിക്കാൻ ഇപ്പോഴും കഴിയും. അത്യാൽ പാടശേഖരത്തെ കുളത്തിന് ചുറ്റും ഇപ്പോൾ കാടുമൂടിയതിനാൽ മാലിന്യ തള്ളലിനും കളമൊരുങ്ങിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

