ചങ്ങനാശേരി ∙ ‘ആശുപത്രിയിൽ പേവിഷ പ്രതിരോധ വാക്സിനുണ്ടോ?’ പ്രഭാതസവാരിക്കിറങ്ങുന്നവർ ജനറൽ ആശുപത്രിയിൽ ഇങ്ങനെ ഒന്നു വിളിച്ചു ചോദിച്ചിട്ട് രാവിലെ നടക്കാനിറങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ നിങ്ങൾ ‘വലിയ വില’ കൊടുക്കേണ്ടി വരും.
പാലാത്ര ഭാഗത്ത് പ്രഭാത സവാരിക്കിടെ തെരുവുനായയുടെ കടിയേറ്റയാൾ സ്വകാര്യ ആശുപത്രിയിൽ പോയി കുത്തിവയ്പ്പെടുത്തപ്പോൾ 9,000 രൂപയാണ് ചെലവായത്.
ജനറൽ ആശുപത്രിയിൽ വാക്സിനുണ്ടെന്ന് ഉറപ്പാക്കിയിട്ട് റോഡിലിറങ്ങേണ്ട ഗതികേടിലാണു ജനം.
തെരുവുനായശല്യം കാരണം പലരും പ്രഭാതസവാരി ഉപേക്ഷിച്ചു. ബൈപാസ് റോഡിൽ രാവിലെയുള്ള നടപ്പുകാരുടെ എണ്ണം തീരെ കുറഞ്ഞു. നഗരത്തിലെയും ഗ്രാമങ്ങളിലെയും ഇടറോഡുകളിലും ഇതുതന്നെ അവസ്ഥ.
തെരുവുനായ്ക്കളുടെ കടി ഭയന്ന് മുതിർന്നയാളുകളിൽ പലരും നടത്തം നിർത്തി. ഇതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയെന്നു മുതിർന്നവർ പറയുന്നു.
‘തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നടപടി എടുക്കണം’
തെരുവുനായ്ക്കൾക്ക് റോഡിൽ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു സിറ്റിസൻ സോഷ്യൽ സർവീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ഭക്ഷണം വിതരണം ചെയ്യുന്ന തെരുവുനായ സ്നേഹികൾ ഷെൽറ്ററുകൾ നിർമിച്ച് നായ്ക്കളെ പാർപ്പിക്കുകയാണു വേണ്ടതെന്നും ഉന്നയിച്ചു.
യോഗം ഡോ. റൂബിൾരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അധ്യക്ഷനായി. വിമൽ ചന്ദ്രൻ, റോയി തോമസ്, തോമസ് ആന്റണി, ഡോ.
ബിജു മാത്യു, പി.എസ്.റഹിം, മാത്യു ജോസഫ്, പി.എസ്.ശശിധരൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

