അമ്പലപ്പുഴ ∙ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് അതേ ബസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി. ആലപ്പുഴ – ഹരിപ്പാട് വേണാട് ബസിലെ യാത്രക്കാരി പുന്നപ്ര ശ്രീ ചന്ദ്രികയിൽ സന്ധ്യയെ (44) ആണ് ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ പി.എസ്.ജയനും കണ്ടക്ടർ സി.വി.ദീപയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
എസ്ഡി കോളജിൽ നിന്ന് ബസിൽ കയറിയ സന്ധ്യ തൂക്കുകുളത്ത് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ കണ്ടക്ടർ ദീപയും സമീപത്തിരുന്ന യാത്രക്കാരും ചേർന്ന് സന്ധ്യയെ മടിയിൽ കിടത്തി. മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ ബസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തിച്ചു.
ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സന്ധ്യയ്ക്ക് ചികിത്സ ഉറപ്പാക്കി. സന്ധ്യയുടെ ബന്ധുക്കളെയും ഇവർ വിവരമറിയിച്ചു.
ബന്ധുക്കൾ എത്തിയ ശേഷം ബസ് സർവീസ് ഹരിപ്പാട് ഡിപ്പോ വരെ നടത്തി. ജീവനക്കാരുടെ സേവനത്തെ കോർപറേഷൻ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.അമ്പലപ്പുഴ ∙ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണ യാത്രക്കാരിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് അതേ ബസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കി.
ആലപ്പുഴ – ഹരിപ്പാട് വേണാട് ബസിലെ യാത്രക്കാരി പുന്നപ്ര ശ്രീ ചന്ദ്രികയിൽ സന്ധ്യയെ (44) ആണ് ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ പി.എസ്.ജയനും കണ്ടക്ടർ സി.വി.ദീപയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.എസ്ഡി കോളജിൽ നിന്ന് ബസിൽ കയറിയ സന്ധ്യ തൂക്കുകുളത്ത് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ കണ്ടക്ടർ ദീപയും സമീപത്തിരുന്ന യാത്രക്കാരും ചേർന്ന് സന്ധ്യയെ മടിയിൽ കിടത്തി. മറ്റ് സ്റ്റോപ്പുകളിലൊന്നും നിർത്താതെ ബസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ എത്തിച്ചു.
ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സന്ധ്യയ്ക്ക് ചികിത്സ ഉറപ്പാക്കി. സന്ധ്യയുടെ ബന്ധുക്കളെയും ഇവർ വിവരമറിയിച്ചു.
ബന്ധുക്കൾ എത്തിയ ശേഷം ബസ് സർവീസ് ഹരിപ്പാട് ഡിപ്പോ വരെ നടത്തി. ജീവനക്കാരുടെ സേവനത്തെ കോർപറേഷൻ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]