കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനായി ജില്ലയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഒഴിവാക്കിയത് 21219 പേരുകൾ. തൃക്കോവിൽവട്ടം ഗ്രാമപ്പഞ്ചായത്തിൽ നിന്നു മാത്രം ഒഴിവാക്കിയത് 6220 പേരെ.
ജില്ലയിൽ ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തിൽ നാലിലൊന്നും തൃക്കോവിൽവട്ടത്തിലാണ്. തൃക്കോവിൽവട്ടം പഞ്ചായത്തിൽ നിന്ന് 2937 പുരുഷന്മാരെയും 3283 വനിതകളെയും ഒഴിവാക്കി.
എന്നാല്, 2874 പുരുഷന്മാരുടെയും 3331 വനിതകളുടെയും പേരുകൾ പുതിയ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ട്. പുതുക്കിയ ശേഷം തൃക്കോവിൽവട്ടത്തെ ആകെ വോട്ടർമാരുടെ എണ്ണം 49503.
നേരത്തെ 49517 വോട്ടർമാരുണ്ടായിരുന്നു.
വോട്ടർമാരുടെ എണ്ണത്തിൽ കുറവുള്ള പഞ്ചായത്തായ മൺറോതുരുത്തിൽ ഒഴിവാക്കിയത് 49 പേരുകൾ. 17 പുരുഷന്മാരെയും 32 വനിതകളെയും ഒഴിവാക്കി.
പുതിയതായി 15 പുരുഷന്മാരെയും 23 വനിതകളെയും ചേർത്തിട്ടുണ്ട്. ഏറ്റവും കുറവ് പേരുകൾ ഒഴിവാക്കിയത് കുളക്കട
പഞ്ചായത്തിലാണ്. ഏഴു പുരുഷന്മാരെയും 17 വനിതകളെയും ഉൾപ്പെടെ 24 വോട്ടുകൾ ഒഴിവാക്കി.
109 പുരുഷന്മാരെയും 137 വനിതകളെയും ഉൾപ്പെടെ 246 വോട്ടുകൾ അധികമായി ചേർത്തിട്ടുണ്ട്.
കൊല്ലം കോർപറേഷനിൽ 394 പുരുഷന്മാരുടെയും 417 വനിതകളുടെയും പേരുകൾ ഒഴിവാക്കി. പുതിയതായി 3448 വോട്ടുകൾ ചേർത്തിട്ടുണ്ട്.
1693 പുരുഷന്മാരുടെയും 1755 വനിതകളുടെയും വോട്ടുകളാണ് ചേർത്തിട്ടുള്ളത്. മുനിസിപ്പാലിറ്റികളിൽ പുനലൂരിലാണ് കൂടുതൽ വോട്ടുകൾ ഒഴിവാക്കിയത് – 672.
322 പുരുഷന്മാരുടെയും 350 വനിതകളെയും പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ, 454 പുരുഷന്മാരും 535 വനിതകളും ഉൾപ്പെടെ 995 വോട്ടുകൾ പുതിയതായി ചേർത്തിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ 257 പുരുഷന്മാരെയും 278 വനിതകളെയും ഒഴിവാക്കി.
275 പുരുഷന്മാരുടെയും 318 വനിതകളുടെയും പേരുകൾ പുതിയതായി ചേർത്തിട്ടുണ്ട്. പരവൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് ഒഴിവാക്കിയത് 197 പേരുകൾ.
ഒഴിവാക്കിയവരിൽ 99 പുരുഷന്മാരും 98 വനിതകളുമുണ്ട്. 121 പുരുഷന്മാരും 120 വനിതകളും ഉൾപ്പെടെ 241 പേരെ പുതിയതായി ഇവിടെ ചേർത്തിട്ടുണ്ട്.
കൊട്ടാരക്കരയിൽ 45 പുരുഷന്മാരെയും 67 സ്ത്രീകളെയും ഒഴിവാക്കിയപ്പോൾ പുതിയ പട്ടികയിൽ ചേർത്തത് 84 പുരുഷന്മാരും 130 വനിതകളും ഉൾപ്പെടെ 214 വോട്ടുകൾ.
ജില്ല ഒറ്റനോട്ടത്തിൽ
ആകെ വോട്ടുകൾ: 22,54,848
പുരുഷന്മാർ: 10,43,920
വനിതകൾ: 12,10,905
ട്രാൻസ്ജെൻഡർ: 23
പ്രവാസി വോട്ടർമാർ: 48
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

