കൊച്ചി ∙ കൊച്ചിയിൽ നടന്ന ‘വിവരാവകാശ നിയമത്തിന്റെ 20 വർഷങ്ങൾ’ എന്ന സെമിനാർ മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.
അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്തു. വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഗ്രാമീണ ജനതയ്ക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകണമെന്ന് സെമിനാർ വിലയിരുത്തി.
വിവരാവകാശ നിയമം ഉപയോഗിക്കുന്നവരിൽ ഗ്രാമീണ ജനത വെറും14 % മാത്രമാണ്. സ്വയം വെളിപ്പെടുത്തേണ്ട
വിവരങ്ങൾ ഏതൊക്കെ എന്നും എങ്ങനെയെന്നും ഉദ്യോഗസ്ഥർക്ക് തിട്ടമില്ല.
വിവരാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾ താഴേയ്ക്കിടയിലേക്ക് വ്യാപിപ്പിക്കണം. വിവരാവകാശ കമ്മിഷനിൽ ഫയലുകൾ കാണാതാകുന്നതും അപ്പീലുകളിൽ പതിറ്റാണ്ട് അടുക്കുമ്പോൾ ‘താങ്കൾ ഇപ്പോഴും പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ’ എന്ന് കത്തെഴുതി ചോദിക്കുന്നതും വിവരാവകാശ കമ്മിഷന്റെ അനാസ്ഥയാണ്.
സർക്കാർ വകുപ്പുകൾ നിയമത്തിൽ നിന്ന് സ്വയം വിടുതലായിപ്പോകുമ്പോൾ കമ്മിഷൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട
ആർടിഐ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സെമിനാർ ആവശ്യമുന്നയിച്ചു.
ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി.ബി.ബിനു, സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡ് ജോസ് ഏബ്രഹാം, ഫാ. അനിൽ ഫിലിപ്പ്, ശശികുമാർ മാവേലിക്കര, ജോളി പാവേലിൽ, ഇല്യാസ് മംഗലത്ത് എന്നിവർ സംസാരിച്ചു.
ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. വയോജന കമ്മിഷൻ അംഗമായി നിയമിതനായ കെ.എൻ.കെ.നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

