നാദാപുരം∙ വിലങ്ങാട്ടുനിന്നു വയനാട്ടിലേക്കുള്ള ചുരമില്ലാപ്പാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരിന് അനുകൂല നിലപാടാണെന്നും ഒരെതിർപ്പുമില്ലെന്നും മന്ത്രി ഒ.ആർ.കേളു. വയനാട്ടുകാരും ഈ റോഡ് യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്നവരാണ്.
കർണാടകയിലേക്ക് അടക്കം എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്ന റോഡ് യാഥാർഥ്യമാക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ നടപടിയാണ് ആദ്യം പൂർത്തീകരിക്കേണ്ടത്. അതിനുള്ള അനുമതി വനം വകുപ്പിൽനിന്നു ലഭിക്കണം.
ആറര കിലോമീറ്റർ ഭാഗം റോഡിനോടു ചേർന്നുള്ളത് റിസർവ് വനമാണ്.
ഈ ഭൂമിയിൽ കൂടി ഇൻവെസ്റ്റിഗേഷൻ നടത്താനും വനം വകുപ്പ് അനുമതി നൽകണം. മന്ത്രി എ.കെ.ശശീന്ദ്രനുമായി ഇക്കാര്യം സംസാരിച്ചതാണെന്നും കേന്ദ്ര വനംവകുപ്പ് കൂടി തുണച്ചാൽ ഇൻവെസ്റ്റിഗേഷൻ തുടങ്ങാൻ കഴിയുമെന്നും നിർദിഷ്ട
റോഡുമായി ബന്ധപ്പെട്ട് വിലങ്ങാട്ട് ചേർന്ന സർവകക്ഷി, ജനപ്രതിനിധി, ഉദ്യോഗസ്ഥ യോഗത്തിൽ മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നീങ്ങാൻ വയനാട്ടുകാർക്കും നാദാപുരത്തുകാർക്കും കഴിയണം.പുതിയ സർക്കാർ അധികാരമേറ്റാലും റോഡിനു വേണ്ടിയുള്ള പോരാട്ടവും പ്രയത്നവും തുടരണം.
വയനാട് ജില്ലയിൽ കുങ്കിച്ചിറ വരെ കിഫ്ബി റോഡ് ഉള്ളതിനാൽ കുറഞ്ഞ ദൂരം കൊണ്ട് റോഡ് പണി പൂർത്തീകരിക്കാൻ കഴിയുമെന്നും നടപടിക്രമം എളുപ്പത്തിലാക്കാൻ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം, പേരിയ ഫോറസ്റ്റ് ഓഫിസർ ഡി.ഹരിലാൽ, വിലങ്ങാട് ഫൊറോന പള്ളി വികാരി ഡോ.വിൽസൺ മുട്ടത്തുകുന്നേൽ, രാജു അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

