വള്ളികുന്നം ∙ സ്ത്രീധന പീഡനത്തെ തുടർന്നു യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും 7 വർഷം തടവ്. വള്ളികുന്നം എസ്കെ സദനത്തിൽ ശിവൻകുട്ടി, കൗസല്യ ദമ്പതികളുടെ മകൾ ദീപികയുടെ മരണത്തിൽ ഭർത്താവ് കായംകുളം കീരിക്കാട് മലമേൽഭാഗം ഇടയിൽകുടുക്കയിൽ ശ്രീകുമാർ, അച്ഛൻ കൊച്ചുകുട്ടൻ ആചാരി, അമ്മ സുമതി അമ്മാൾ എന്നിവർക്കാണു മാവേലിക്കര ജില്ലാ കോടതി ജഡ്ജി വി.ജി.ശ്രീദേവി ശിക്ഷ വിധിച്ചത്.
ഒന്നും രണ്ടും പ്രതികളായ കൊച്ചുകുട്ടൻ ആചാരിക്കും, അമ്മ സുമതി അമ്മാൾക്കും ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, മൂന്നാം പ്രതി ശ്രീകുമാറിന് 7 വർഷം തടവുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ 6 മാസംകൂടി തടവ് അനുഭവിക്കണം. 2012ൽ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണു ദീപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ദീപികയുടെ മാതാപിതാക്കൾ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണു 10 വർഷത്തിനു ശേഷം പ്രതികളായ മൂവരെയും കോടതി ശിക്ഷിച്ചത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ ശ്രീകുമാറിന്റെ മാതാപിതാക്കൾ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടു ശാരീരികമായും മാനസികമായും ദീപികയെ ഉപദ്രവിച്ചിരുന്നുവെന്നും വിദേശത്തായിരുന്ന ഭർത്താവിനോടു ദീപിക ഈ വിവരം പറയുമ്പോൾ മാതാപിതാക്കൾ പറയുന്നതു കേട്ട് മര്യാദയ്ക്കു താമസിക്കണം എന്നുള്ള മറുപടിയാണു പറഞ്ഞിരുന്നതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

