നിലയ്ക്കൽ ∙ ശബരിമല തീർഥാടന പാതയിൽ ഉച്ചയ്ക്കു ശേഷം കനത്ത മഴ. രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയായപ്പോൾ മാനം കറുത്തു.
ശബരിമല ദർശനം കഴിഞ്ഞ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം പെരുനാട്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് തന്നെ കനത്ത മഴ പെയ്തു. ഏറെ മണിക്കൂറുകൾക്കു ശേഷമാണ് മഴ തോർന്നത്.
പകൽ മൂന്ന് മണിക്കു ശേഷം ളാഹ വിളക്ക് വഞ്ചി മുതൽ പമ്പയിലേക്കു പോകുന്ന മിക്ക ഭാഗങ്ങളും മഞ്ഞിൽ മൂടിയ കാലാവസ്ഥയായിരുന്നു.
വേഗം കുറച്ചായിരുന്നു രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ മടക്കം. ഇത്തവണ ശബരിമല നട
തുറന്നതിനു ശേഷം മിക്ക ദിവസവും മഴയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ളാഹ ഭാഗത്ത് റോഡ് കാണാൻ കഴിയാത്ത വിധം മഞ്ഞിൽ മൂടിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

