പട്ടാമ്പി ∙ ശാസ്ത്രീയമായി കൃഷി ചെയ്ത് നാളികേര ഉൽപാദനം വർധിപ്പിക്കുന്നതും കേര കർഷകർക്ക് ആദായം കൂട്ടുന്നതും ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കേരഗ്രാമം പദ്ധതിക്ക് വല്ലപ്പുഴ പഞ്ചായത്തിൽ തുടക്കമാകുന്നു. 100 ഹെക്ടർ വിസ്തൃതിയിൽ 17500 തെങ്ങുകളാണ് കൃഷിക്ക് ഒരുക്കുന്നത്.
25.67 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. വിവിധ ക്യാംപെയ്നുകളും ബോധവൽക്കരണ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ സംഘടിപ്പിക്കും.
എല്ലാ വാർഡുകളിലും നാളികേര സർവേയും അപേക്ഷാ ഫോം വിതരണവും നടത്തി.
തെങ്ങുകളുടെ തടം തുറക്കൽ, തെങ്ങിൻതോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം, ജൈവ പരിപാലനം, ജലസേചന സൗകര്യമൊരുക്കൽ, തെങ്ങ് കയറ്റ യന്ത്രം ലഭ്യമാക്കൽ, പുതിയ തോട്ടങ്ങളുടെ രൂപീകരണം, രോഗ കീട നിയന്ത്രണം തെങ്ങിന് മരുന്ന് തളിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.സംയോജിത പരിചരണം, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉൽപാദനം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
നാളികേര ഉൽപാദന മേഖലയിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പഞ്ചായത്തിൽ ചേർന്ന പദ്ധതി അവലോകന യോഗം മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷൻ എൻ.കെ.
അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ യു.വി ദീപ പഞ്ചായത്തംഗം അബ്ദുൽ റഷീദ്, എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 24ന് വൈകിട്ട് 3ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
ഇതോടനുബന്ധിച്ചുള്ള ഗ്രീൻ ഫ്യൂച്ചർ എക്സ്പോ 23, 24 തീയതികളിൽ ചൂരക്കോട് കെഎസ്എം ഓഡിറ്റോറിയത്തിൽ നടക്കും. 23ന് 11ന് എക്സ്പോ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശോഭന രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് അധ്യക്ഷൻ എൻ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

