കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ അതേ വികസന– ക്ഷേമ കാഴ്ചപ്പാടിലൂടെ തന്നെയാണു കൊച്ചി കോർപറേഷൻ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറൈൻഡ്രൈവിൽ കോർപറേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമൃദ്ധി @ കൊച്ചി, ഷീ ലോഡ്ജ്, മഹാകവി ജി.
സ്മാരകം, എറണാകുളം മാർക്കറ്റ് നവീകരണം, നഗരത്തിലെ പൊതു ഇടങ്ങളുടെ നവീകരണം, തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയം, പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം, ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിലെ വെള്ളക്കെട്ട് നിവാരണം തുടങ്ങി മാതൃകാപരമായ ഒട്ടേറെ പദ്ധതികൾ കോർപറേഷൻ നടപ്പാക്കി.
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്രശ്നം ഗൗരവമായെടുത്തു.
കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിർമാണം അവസാന ഘട്ടത്തിലാണ്. ബയോമൈനിങ് ഗണ്യമായ പുരോഗതി കൈവരിച്ചു. നഗരസഭയുടെ കാര്യക്ഷമമായ പ്രവർത്തനമാണ് ഇൗ നേട്ടങ്ങൾക്കു പിറകിലെന്നു മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി കോർപറേഷൻ കൗൺസിലിന്റെ അംഗസംഖ്യ നിശ്ചയിച്ചല്ല, അങ്കമാലി മുതൽ അരൂർ വരെയുള്ള നഗര സ്വഭാവ പ്രദേശത്തിന്റെ ആസ്ഥാന കാര്യാലയമെന്ന നിലയിലാണു കൊച്ചി കോർപറേഷൻ ഓഫിസ് വിഭാവനം ചെയ്തിട്ടുള്ളതെന്നു ചടങ്ങിൽ അധ്യക്ഷനായ മേയർ എം.അനിൽകുമാർ പറഞ്ഞു.
സന്തോഷത്തോടെ ജോലിചെയ്യാനുള്ള ഓഫിസ് ലഭിക്കുമ്പോൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടായ സൗകര്യങ്ങളാണിതെല്ലാമെന്ന് ജീവനക്കാർ ഓർക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കാര്യക്ഷമതയോടെ നിറവേറ്റിക്കൊടുക്കണമെന്നും മേയർ ഓർമിപ്പിച്ചു.മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി.കെട്ടിടത്തിനായി സ്ഥലം വാങ്ങിയ മുൻ മേയർ സി.എം.ദിനേശ് മണിയെ ചടങ്ങിൽ ആദരിച്ചു.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ഉമ തോമസ്, കെ.ബാബു, കെ.എൻ ഉണ്ണിക്കൃഷ്ണൻ, ജിസിഡിഎ അധ്യക്ഷൻ കെ.ചന്ദ്രൻ പിള്ള, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, കെ.ജെ സോഹൻ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

