നെന്മാറ ∙ പോത്തുണ്ടി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്നു പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതിനെ തുടർന്നാണു മൂന്നു സ്പിൽവേ ഷട്ടറുകളും 5 സെന്റിമീറ്റർ വീതം തുറന്നത്. ഇന്നലെ പകൽ മഴയില്ലാത്തതിനെ തുടർന്നു വൈകിട്ട് ജലം പുറത്തേക്ക് ഒഴുകുന്നത് 3 സെന്റീമീറ്റർ ആക്കി ചുരുക്കി.
മഴ ശക്തമായി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയാണെങ്കിൽ കൂടുതൽ അളവിൽ വെള്ളം തുറക്കാൻ സാധ്യതയുണ്ടെന്നും പോത്തുണ്ടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും പോത്തുണ്ടി ഇറിഗേഷൻ ഡിവിഷൻ അസി.
എക്സിക്യൂട്ടീവ് എൻജിനീയർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.55 അടി സംഭരണ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 54.13 അടിയായി. 53 അടിക്കു മുകളിൽ ജലനിരപ്പ് ഉയർന്നാലാണു റെഡ് അലർട്ട്. കഴിഞ്ഞദിവസം രാത്രി പോത്തുണ്ടി അണക്കെട്ട് പ്രദേശത്തു 118 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

