കൊടുങ്ങല്ലൂർ ∙ കടലിൽ മത്സ്യബന്ധനത്തിനായി വിരിച്ച വല കണ്ടെയ്നറിൽ കുടുങ്ങി മത്സ്യബന്ധന വള്ളത്തിലെ വല നശിച്ചു. അഴീക്കോട് നിന്നു മീൻ പിടിക്കാൻ പോയ എറിയാട് സ്വദേശികളുടെവലയാണ് നശിച്ചത്.
രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ വള്ളത്തിലെ വലയാണ് നശിക്കുന്നത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. അഴീക്കോട് മുനക്കൽ തീരത്തു നിന്നു 15 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ ദിവസം രാവിലെ 11ന് വലവീശിയപ്പോഴായിരുന്നു സംഭവം.
മത്സ്യം കണ്ടു കടലിൽ വല വീശിയതിനു ശേഷം മത്സ്യം ഉൾപ്പെടെ വല വലിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
തുടർന്നു മറ്റു വള്ളക്കാരുടെ സഹായത്തോടെ വല വലിച്ചെടുക്കുകയായിരുന്നു. വല പൂർണമായും കീറി നശിച്ച നിലയിലാണ് തിരികെ ലഭിച്ചത്.
വല കടലിൽ താഴുന്നതിനു ഉപയോഗിക്കുന്ന ഇൗയ കട്ടകളും നഷ്ടപ്പെട്ടു.ഈയിടെ കടലിൽ അപകടത്തിൽപെട്ട കപ്പലിൽ നിന്നു വീണ കണ്ടെയ്നറിൽ കുടുങ്ങിയാണു വല നശിച്ചതെന്നു തൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ ദിവസവും കൊച്ചിയിൽ നിന്നു പടിഞ്ഞാറ് കടലിൽ സംസം, ശ്രീകൃഷ്ണ പ്രസാദം, തത്വമസി വള്ളങ്ങളിലെ വല നശിച്ചിരുന്നു. ഇവർക്കും ലക്ഷങ്ങൾ വിലമതിക്കുന്ന വലയും മത്സ്യവുമാണ് നഷ്ടപ്പെട്ടത്.
വല പുനർനിർമിച്ചു വീണ്ടും മീൻ പിടിക്കാൻ പോകാൻ ആഴ്ചകൾ വേണ്ടിവരും. തൊഴിൽദിനങ്ങളുടെ നഷ്ടം കൂടി കണക്കാക്കിയാൽ സാമ്പത്തിക നഷ്ടം ഇരട്ടിയാകും.
കടലിൽ വല നശിക്കുന്നതു സമീപകാലത്ത് ഏറി വരികയാണ്. കൊച്ചി തീരത്തിനു പടിഞ്ഞാറ് വച്ച് മഹാവിഷ്ണു, യുകെ ബ്രദേഴ്സ് എന്നീ വള്ളങ്ങളുടെ വലയും ഇൗയിടെ നഷ്ടപ്പെട്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

