ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
പെരുമ്പാവൂർ കെഎസ്ഇബി പരിസരം, വട്ടയ്ക്കാട്ടുപടി, പീച്ചനാംമുകൾ, മനയ്ക്കപ്പടി, പാങ്കുളം, മുല്ലയ്ക്കൽ, ഡെൽറ്റ, ഉപേന്ദ്രൻ, ജയരാജ് റോഡ്, ഇരിങ്ങോൾ, പട്ടാൽ 9 മുതൽ 5 വരെ. മരട് തോമസ്പുരം, തോട്ടത്തിപ്പറമ്പ്, ചമ്പക്കര, തുരുത്തി ടെംപിൾ, കാട്ടിത്തറ, അയിനി, ശാസ്ത്രി നഗർ, വികാസ് നഗർ, നിരവത്ത് റോഡ്, കോപ്പാണ്ടിശേരി, വിക്രം സാരാഭായ് റോഡ് എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ.
ടെക്നീഷ്യൻ
കളമശേരി ∙ കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പിൽ ടെക്നിഷ്യൻ ഗ്രേഡ്–2 ഒഴിവ്.
വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും 3 വർഷ പ്രവൃത്തി പരിചയവുമാണു യോഗ്യത. ഓൺലൈനായി 25നു മുൻപായി അപേക്ഷിക്കണം.
അപേക്ഷയുടെ കോപ്പിയും വയസ്സ്, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം ‘ റജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി- 22’ എന്ന വിലാസത്തിൽ നവംബർ 1ന് മുൻപായി ലഭിക്കണം. recruit.cusat.ac.in.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ വിമുക്ത ഭടന്മാരുടെ മക്കളിൽ 2025ൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കു നാഷനൽ എക്സ് സർവീസ്മെൻ കോ–ഓർഡിനേഷൻ മേഖല കമ്മിറ്റി നൽകുന്ന വിദ്യാഭ്യാസ പുരസ്കാരത്തിനായി അപേക്ഷ ക്ഷണിച്ചു.
സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 30നകം കമ്മിറ്റി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 94956 00078.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

