മൂവാറ്റുപുഴ∙ എംസി റോഡിൽ കച്ചേരിത്താഴത്തു രൂപപ്പെട്ട കുഴി മൂടിയതിനു പിന്നാലെ പാലത്തോടു ചേർന്ന് വീണ്ടും കുഴി രൂപപ്പെട്ടു.
തടികയറ്റി എത്തിയ ലോറിയുടെ ചക്രം കുടുങ്ങിയതോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ അറിയുന്നത്. കുഴിയിൽ ലോറിയുടെ ചക്രം താഴ്ന്നതോടെ ബുധൻ രാത്രി എംസി റോഡ് സ്തംഭിച്ചു.
റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങളും നിര രൂപപ്പെട്ടു.
പഴയ കുഴി മൂടിയതിനു സമീപം പാലത്തോടു ചേർന്നു രണ്ടു തട്ടായി കിടക്കുന്ന റോഡിനു നടുവിലെ കുഴിയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്നു മറ്റൊരു ക്രെയിൻ എത്തിച്ച് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ലോറി മറിയുമെന്ന സ്ഥിതി ഉണ്ടായി.
ഇത് വൻ ദുരന്തത്തിനു കാരണമാകുമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങളെത്തുടർന്ന് പത്തരയോടെ ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ഇന്നലെ രാവിലെ മെറ്റലും മണ്ണും ഉപയോഗിച്ച് കുഴി അടച്ചു.
ഈ ഭാഗത്ത് റോഡ് അൽപം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. കഴിഞ്ഞ ഓഗസ്റ്റ് 11 ന് കച്ചേരിത്താഴത്ത് കുഴി രൂപപ്പെട്ട
കുഴി കഴിഞ്ഞ ആഴ്ചയാണ് പൂർണമായി മൂടിയത്. ഇവിടെ ഇതുവരെ ടാറിങ് നടത്തിയിട്ടില്ല. റോഡ് വികസനത്തിന്റെ അന്തിമ ഘട്ടം നിശ്ചലാവസ്ഥയിലാണ്.
ഇതിനിടയിലാണ് റോഡിൽ ചെറുതെങ്കിലും മറ്റൊരു കുഴി രൂപപ്പെട്ടതും ലോറി കുടുങ്ങിയതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

