തൊഴിൽ ഒഴിവ്
ചിറ്റാർ ∙ പഞ്ചായത്തിൽ എംജിഎൻആർഇജിഎസിൽ അക്കൗണ്ടന്റ് /ഐടി അസിസ്റ്റന്റ് തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. 21നു അപേക്ഷ പഞ്ചായത്തിൽ ലഭിക്കണം.
പ്രായപരിധി 18–38. യോഗ്യത ബികോം–പിജിഡിസിഎ.
9947205776.
വെറ്ററിനറി സർജൻ: അഭിമുഖം ഇന്ന്
മല്ലപ്പള്ളി ∙ മൃഗസംരക്ഷണവകുപ്പ് മല്ലപ്പള്ളി ബ്ലോക്കിലേക്ക് വെറ്ററിനറി സർജന്റെ ഒഴിവുണ്ട്. ഇന്ന് 12നു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖം നടക്കും. യോഗ്യത: ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ.
ഫോൺ: 0468–2322762.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാസേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. 90 ദിവസത്തേക്കാണ് നിയമനം.
വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്ന് 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ ഹാജരാകണം.
0468 2322762.
മത്സ്യക്കുഞ്ഞ് വിതരണം
കോഴഞ്ചേരി ∙ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിൽ 18 രാവിലെ 11 മുതൽ വൈകിട്ട് 3വരെ വളർത്തു മത്സ്യക്കുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും വിതരണം ചെയ്യും. 9846604473.
ആട് വളർത്തൽ പരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ ആട് വളർത്തൽ വിഷയത്തിൽ 22, 23 തീയതികളിൽ സൗജന്യ പരിശീലന ക്ലാസ് നടക്കും.
റജിസ്റ്റർ ചെയ്യണം. 0469 2965535.
വിദ്യാഭ്യാസ അവാർഡ് വിതരണം
പത്തനംതിട്ട
∙ കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. പത്തനംതിട്ട
വൈഎംസിഎ ഹാളിൽ 11 ന് കെ.യു.ജെനീഷ്കുമാർ ഉദ്ഘാടനം ചെയ്യും. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ വർഗീസ് ഉമ്മൻ അധ്യക്ഷനാകും.
ക്വിസ് മത്സരം 18ന്
പത്തനംതിട്ട
∙ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരം 18ന് 2ന് പത്തനംതിട്ട ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലാ തലത്തിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾ 1.30 ന് റജിസ്റ്റർ ചെയ്യണം.
9447408744.
പന്തളം ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ
പന്തളം ∙ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള ഇന്നും നാളെയുമായി തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
39 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഇന്ന് 9.30 മുതൽ ഐടി, സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ചരിത്ര രചന, അറ്റ്ലസ് നിർമാണം, ചരിത്ര സെമിനാർ എന്നിവ നടക്കും.
നാളെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷനാകും.
ഭിന്നശേഷി കലാമേള 18ന്
അയിരൂർ ∙ പഞ്ചായത്തിലെ ഭിന്നശേഷി കലാമേള 18ന് 10ന് ചെറുകോൽപുഴ ഗവ.
എൽപി സ്കൂളിൽ നടക്കും. പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്യും.
ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ അധ്യക്ഷനാകും.
പൊതുയോഗം
ആനിക്കാട് ∙ റബർ ഉൽപാദകസംഘം വാർഷിക പൊതുയോഗം നാളെ 2.30ന് വടക്കേടത്ത് നടക്കും. പ്രസിഡന്റ് കെ.ടി.
തോമസ് അധ്യക്ഷത വഹിക്കും. ഫോൺ: 974507705.
കോന്നിയിൽ ബിഎസ്എൻഎൽ മേള ഇന്നു മുതൽ
കോന്നി∙ ബിഎസ്എൻഎൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മുതൽ 18 വരെ കോന്നി ടെലിഫോൺ എക്സ്ചേഞ്ചിൽ ബിഎസ്എൻഎൽ മേള നടക്കും.
കേന്ദ്രസർക്കാർ ഭാരത് ഉദ്യമി പ്രകാരമുള്ള ഹൈസ്പീഡ് ഫൈബർ ഇന്റർനെറ്റ് കണക്ഷൻ മോഡവും ഇൻസ്റ്റലേഷൻ ചാർജും പുതിയ 4ജി സിം 40 ദിവസത്തെ റീ ചാർജിങ്ങും സൗജന്യമായി ലഭിക്കും. ഫോൺ: 9446620575.
പത്തനംതിട്ടയിൽ ബിഎസ്എൻഎൽ മേള ഇന്നു മുതൽ
പത്തനംതിട്ട
∙ ബിഎസ്എൻഎൽ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കസ്റ്റമർ മീറ്റും മേളയും അദാലത്തും ഇന്നു മുതൽ 18 വരെ രാവിലെ 10 മുതൽ പത്തനംതിട്ട ടെലിഫോൺ ഭവനിൽ നടക്കും.
ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ, സൗജന്യ മോഡം ഉൾപ്പെടെ ലഭിക്കും. പത്തനംതിട്ട
നഗരസഭ, ഓമല്ലൂർ, മൈലപ്ര, വള്ളിക്കോട്, പ്രമാടം, ഇലന്തൂർ, മുറിഞ്ഞകൽ, വള്ളിക്കോട്–കോട്ടയം, അതിരുങ്കൽ, ആറന്മുള, മെഴുവേലി പഞ്ചായത്ത് നിവാസികൾക്ക് പങ്കെടുക്കാം. 1രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ മൊബൈൽ കണക്ഷൻ, മൊബൈൽ നമ്പർ ബിഎസ്എൻഎൽ പോർട്ട് ചെയ്യുന്നതിനും പഴയ സിം 4ജിയിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നതിനും അവസരമുണ്ട്.
ഫോൺ: 9188921619.
സംവരണ വാർഡ്; നറുക്കെടുപ്പ് ഇന്ന്
പത്തനംതിട്ട ∙ ജില്ലയിലെ അടൂർ, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ നടക്കും.
രാവിലെ 10ന് അടൂർ, 10.30ന് പത്തനംതിട്ട, 11 ന് തിരുവല്ല, 11.30ന് പന്തളം എന്നിങ്ങനെയാണ് നറുക്കെടുപ്പാണ് നടക്കുക. നറുക്കെടുപ്പ് നടപടിക്രമം വീക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ 2 പ്രതിനിധികൾക്ക് പങ്കെടുക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ മുണ്ടുകണ്ടം, പൊയ്ക, വടവന എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും വെറ്ററിനി, പൂച്ചവയൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

