ഗൂഡല്ലൂർ∙ കനത്ത മഴയിൽ പാറക്കൂട്ടം വീണ് കെഎസ്ആർടിസി ബസിന്റെ മുൻ വശം തകർന്നു. യാത്രക്കാർ സുരക്ഷിതരായി.
കോയമ്പത്തൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ് ഗൂഡല്ലൂർ–മേട്ടുപ്പാളയം ദേശീയ പാതിയിൽ ബർലിയാറിന് മുകളിൽ കുറുമ്പാടിയിലാണ് അപകടം ഉണ്ടായത്. മലമുകളിൽ നിന്നും ഉരുണ്ടിറങ്ങിയ പാറയാണ് ബസിലിടിച്ചത്. രാത്രി 11.30 നാണ് അപകടം ഉണ്ടായത്.
ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാറ വന്ന് ബസിലിടിച്ച ആഘാതത്തിൽ യാത്രക്കാരിൽ ചിലർക്ക് നേരിയ പരുക്കേറ്റു.
യാത്രക്കാരെ മറ്റ് ബസിൽ കയറ്റി വിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

